കോഴിക്കോട്: വടകര വില്യാപ്പള്ളിയിൽ വീടിന് തീപിടിച്ച് വയോധിക മരിച്ച നിലയിൽ കണ്ടെത്തി.വില്യാപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. മോഹനന്റെ അമ്മ നാരായണിയാണ് മരിച്ചത്. സംഭവ സമയത്ത് നാരായണി വീട്ടിൽ തനിച്ചായിരുന്നു.
എൺപതു കാരിയായ ഇവർ തീ പിടുത്ത സമയത്ത് ഒറ്റയ്‌ക്കായിരുന്നു.ഏഴ് മണിയോടെയാണ് വീടിനുള്ളിൽ തീ ഉയർന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പട്ടത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീ കെടുത്തുകയായിരുന്നു. ഫയർ ഫോഴ്സ് തീ അണച്ചെങ്കിലും നാരായണിയെ രക്ഷിക്കാനായില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.















