തിരുവനന്തപുരം: തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു.മിസോറാം സ്വദേശി വി എൽ വാലന്റയിൻ ആണ് മരിച്ചത്.
രാജധാനി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി ടി ലംസംഗ് സ്വാല കസ്റ്റഡിയിൽ. ലംസംഗ് സ്വാലയും മിസോറാം സ്വദേശിയാണ്.
മദ്യലഹരിൽ ആയിരുന്ന രണ്ടുപേരും തമ്മിൽ ഉണ്ടായ വാക്ക് തർക്കത്തിന് പിന്നാലെ സഹപാഠിയായ വിദ്യാർത്ഥി വാലന്റൈനെ കുത്തുകയായിരുന്നു. രാജധാനി എഞ്ചിനീയറിംഗ് കോളേജിലെ ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാർത്ഥിയാണ് പൊലീസ് അറസ്റ്റ് ചെയ്ത ലംസംഗ് സ്വാല .
ഇന്നലെ രാത്രി 11 മണിയ്‌ക്ക് കോളേജിന് സമീപമുള്ള നഗരൂര്‍ നെടുമ്പറമ്പ് ജംഗ്ഷനിലായിരുന്നു സംഭവം.















