വെറുതേ പറ്റില്ല, ഇനി കാശ് നൽകണം; ആ മാറ്റം ‘ഗൂഗിൾ പേ’യിലും! ഇടപാടുകൾക്ക് ‘കൺവീനിയൻസ് ഫീ’; പേയ്‌മെന്റുകൾ നടത്തും മുൻപ് ഇതറിഞ്ഞിരിക്കാം…

Published by
Janam Web Desk

ഇടപാടുകൾക്ക് കൺവീനിയൻസ് ഫീ ഈടാക്കാൻ ആരംഭിച്ച് ഗൂഗിൾ പേ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ചില പേയ്‌മെന്റുകൾക്കാണ് കൺവീനിയൻസ് ഫീ എന്നപേരിൽ ഒരു നിശ്ചിത തുക ഈടാക്കുക. മുമ്പ് സൗജന്യമായിരുന്ന വൈദ്യുതി, പാചക വാതക ബില്ലുകൾക്കുള്ള പേയ്‌മെന്റുകളും ഇതിൽ ഉൾപ്പെടുന്നു. 0.5% മുതൽ 1% വരെയായിരിക്കും ഫീസ്. ഇതിൽ ജിഎസ്ടിയും ഉൾപ്പെടുത്തും.

ഫോൺപേ, പേടിഎം പോലുള്ള മറ്റ് യുപിഐ പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായാണ് ഗൂഗിൾ പേയുടെ പുതിയ നീക്കം. ഇനിമുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വൈദ്യുതി ബിൽ അടയ്‌ക്കുമ്പോൾ ഒരു ഉപഭോക്താവിൽ നിന്ന് ഏകദേശം 15 രൂപ “കൺവീനിയൻസ് ഫീസ്” ആയി ഈടാക്കും. കാർഡ് പേയ്‌മെന്റുകൾക്ക് കൺവീനിയൻസ് ഫീസ് ബാധകമാണെങ്കിലും, ബാങ്ക് അക്കൗണ്ടുകളുമായി നേരിട്ട് ലിങ്ക് ചെയ്‌തിരിക്കുന്ന UPI ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് ഗൂഗിൾ പേയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

മുൻപ് വെള്ളം, പൈപ്പ് ഗ്യാസ്, വൈദ്യുതി തുടങ്ങിയ ബിൽ പേയ്‌മെന്റുകൾക്കുള്ള കാർഡ് ഇടപാടുകൾക്ക് ഫോൺ പേ കൺവീനിയൻസ് ഫീസ് ഈടാക്കുന്നുണ്ട്. സമാനമായി ഗ്യാസ്, വെള്ളം, ക്രെഡിറ്റ് കാർഡ് സെറ്റിൽമെന്റുകൾ ഉൾപ്പെടെയുള്ള റീചാർജുകൾക്കും വിവിധ ബിൽ പേയ്‌മെന്റുകൾക്കും പേടിഎം 1 രൂപ മുതൽ 40 രൂപ വരെ പ്ലാറ്റ്‌ഫോം ഫീസ് ചുമത്തുന്നുണ്ട്.

Share
Leave a Comment