ഡെറാഡൂൺ: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശ്‍മിസിച്ച് ഇന്ത്യയിലെ ജമൈക്കൻ ഹൈക്കമ്മീഷണർ ജേസൺ ഹാൾ. ഏതുകാര്യങ്ങളിലും മുൻകയ്യെടുക്കുകയും ഭാവത്തായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന കാര്യപ്രാപ്തിയുള്ള വിദേശകാര്യമന്ത്രിമാരിൽ ഒരാളാണെന്നായിരുന്നു ജമൈക്കൻ പ്രതിനിധിയുടെ വിശേഷണം. വിദേശകാര്യമന്ത്രി പങ്കെടുത്ത ഐഐടി വരാണസിയിലെ പരിപാടിയിൽ പങ്കെടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം അദ്ദേഹം എന്തുകാര്യങ്ങൾക്കും മുൻകൈയെടുക്കുന്ന, ഏറ്റവും ഉൽപ്പാദനക്ഷമതയുള്ള, ഏറ്റവും കാര്യപ്രാപ്തിയുള്ള വിദേശകാര്യ മന്ത്രിമാരിൽ ഒരാളാണ്. തീർച്ചയായും, വളരെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്,” അദ്ദേഹം പറഞ്ഞു.
അതേസമയം വരാണാസിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിന് മുൻപ് ജയശങ്കർ ഗുവാഹത്തിയിൽ നടന്ന അഡ്വാന്റേജ് അസം 2.0 നിക്ഷേപ ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോർഹട്ടിലായിരുന്നു. വിമാനത്താവളത്തിൽ അസം കൃഷി മന്ത്രി അതുൽ ബോറ വിദേശകര്യമന്ത്രിയെ സ്വാഗതം ചെയ്തു. 45-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.















