ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെട്ട് നടി കീർത്തി സുരേഷും ഭർത്താവ് ആന്റണി തട്ടിലും. വിവാഹാഘോഷങ്ങളുടെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് കീർത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അതിമനോഹരമായ വേഷത്തിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

പച്ച നിറത്തിലുള്ള ഗൗണാണ് കീർത്തി ധരിച്ചിരിക്കുന്നത്. കറുപ്പ് സ്യൂട്ടാണ് ആന്റണിയുടെ വേഷം. സ്റ്റൈലൻ ലുക്കിൽ നിൽക്കുന്ന ആന്റണിയുടെയും കീർത്തിയുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയിൽ ശ്രദ്ധേയമാകുകയാണ്.

ഡിസംബർ 12-നായിരുന്നു കീർത്തി സുരേഷും ആന്റണി തട്ടിലും വിവാഹിതരായത്. ഗോവയിലെ റിസോർട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷമുള്ള വിശേഷങ്ങൾ താരം പങ്കുവച്ചിരുന്നു. അമ്മ മേനകയുടെ വിവാഹസാരി അണിഞ്ഞ് നിൽക്കുന്ന കീർത്തിയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു.

പ്രശസ്ത ഡിസൈനർ അനിത ഡോംഗ്രേ ആയിരുന്നു കീർത്തിയുടെ വിവാഹവസ്ത്രങ്ങൾ തയാറാക്കിയത്. താലിക്കെട്ടിന് കീർത്തി ധരിച്ച സാരിയിൽ ആന്റണിക്ക് വേണ്ടി കീർത്തി എഴുതിയ കവിതയും തുന്നിപിടിപ്പിച്ചിരുന്നു.















