കൊച്ചി: പാവങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം യാഥാർത്ഥ്യത്തിലേക്ക്… കാരക്കോണം മെഡിക്കൽ കോളേജ് സീറ്റ് തട്ടിപ്പിലെ പരാതിക്കാരുടെ പണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മടക്കി നൽകി. ഇഡിയുടെ കൊച്ചി ഓഫീസിലായിൽവച്ചായിരുന്നു പണം വിതരണം ചെയ്തത്,
കാരക്കോണം കേസിൽ ഏഴ് കോടിയിലധികം പ്രതികൾ തട്ടിയെടുത്ത്. വീണ്ടെടുത്ത പണം വിവിധ ഘട്ടങ്ങളിലായി തിരികെ നൽകിയിരുന്നു. ബാക്കിയുള്ള 80 ലക്ഷം രൂപയാണ് 6 പരാതികാർക്കായി കൊച്ചി സോണൽ യൂണിറ്റ് ഉദ്യോഗസ്ഥർ കൈമാറിയത്.
കരുവന്നൂർ-കണ്ടല ബാങ്ക് തട്ടിപ്പ് കേസിലും സമാനരീതിയിൽ പണം തിരികെ നൽകുമെന്ന് ഇഡി കൊച്ചി മേഖല ഡെപ്യൂട്ടി ഡയറക്ടർ സിമി എസ് പറഞ്ഞു. പറഞ്ഞു . കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പിടിച്ചെടുത്ത 128 കോടി രൂപ പരാതിക്കാർക്ക് വിതരണം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കരുവന്നൂർ കേസിൽ കോടതിയിൽ പരാതിക്കാർ സമർപ്പിച്ച ഹർജി തീർപ്പാക്കുന്ന മുറയ്‌ക്കാണ് പണം തിരിച്ച് നൽകുക. ബാങ്ക് പൂർണ്ണമായി സഹകരിക്കാത്തതിനാലാണ് കാലതാമസം വന്നത്. ബാങ്ക് വഴിയായിരിക്കും നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുക.
അന്വേഷണം നടത്തി പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുക എന്നത് മാത്രമല്ല ഇഡിയുടെ ദൗത്യം. സാധാരണക്കാർക്ക് നീതി ലഭ്യമാക്കുകയും ഇഡിയുടെ ഉത്തരവാദിത്തമാണ്. സ്വത്തുകൾ ലേലം ചെയ്ത ലഭിക്കുന്ന പണവും പിടിച്ചെടുത്ത തുകയും ഇതിനായി വകയിരുത്തുന്നുണ്ട്. പോപ്പുലർ ഫിനാൻസ്, ഹൈറിച്ച്, കേച്ചേരി തുടങ്ങിയ 10 കേസുകളിൽ ഇത്തരം നടപടികൾ പുരോഗമിക്കുകയാണ്. കേച്ചേരി ഗ്രൂപ്പിന്റെ 30 കോടി രൂപയാണ് കണ്ടുകെട്ടിയതെന്നും ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.















