ചാമ്പ്യൻസ്ട്രോഫിയിൽ പാകിസ്താന്റെ തോൽവിക്ക് പിന്നാലെ ഇന്ത്യക്കെതിരെ ബാലിശമായ വിചിത്ര വാദവുമായി രംഗത്തുവന്നിരിക്കുകയാണ് ഒരു പാക് മാദ്ധ്യമപ്രവർത്തകൻ. ചാനൽ ചർച്ചയിലാണ് ക്രിക്കറ്റ് വിദഗ്ധന്റെ കണ്ടുപിടിത്തം. 22 പൂജാരിമാരെ ദുബായിലെത്തിച്ചെന്നും കൂടോത്രം ചെയ്താണ് പാകിസ്താനെ ഇന്ത്യ തോല്പിച്ചതെന്നുമാണ് ഇയാളുടെ കണ്ടുപിടിത്തം.
ഇന്ത്യ 22 പൂജാരിമാരെ ഇന്ത്യ ദുബായ് സ്റ്റേഡിയത്തിലെ വിവിധയിടങ്ങളിൽ വിന്യസിച്ചിരുന്നു. പാകിസ്താൻ താരങ്ങളുടെ ശ്രദ്ധ തിരിക്കാനായിരുന്നു ഈ നടപടി. ഓരോ പാകിസ്താൻ താരത്തിനും രണ്ടുവീതം പൂജാരിമാർ എന്ന നിലയ്‌ക്കായിരുന്നു ഇത്. ഇതുകൊണ്ടാണ് ഇന്ത്യ പാകിസ്താനിലേക്ക് വരാനിരുന്നത്. കാരണം പൂജാരിമാർക്ക് പാകിസ്താൻ വിസ നൽകില്ല. അവർ നേരത്തെയും മന്ത്രവാദം നടത്തുന്നുണ്ട്. അതിനാലാണ് നമ്മുടെ ക്രിക്കറ്റർമാർക്ക് നല്ല പ്രകടനം കാഴ്ചവയ്‌ക്കാനാകാത്തത്.
ഏഴ് പൂജാരിമാർ ഇന്ത്യയുടെ പരിശീലനത്തിന് മുൻപ് ഗ്രൗണ്ടിൽ എത്തി ഒരു അവലോകനം നടത്തിയെന്നും സ്വയം പ്രഖ്യാപിത ക്രിക്കറ്റ് പണ്ഡിതൻ പറയുന്നു. മൊഹാലിയിൽ 2011 ഏകദിന ലോകകപ്പ് സെമിയിൽ മത്സര പരിശീലനത്തിന് കറുത്ത പിച്ച് നിർമിച്ചിരുന്നതായും ഇയാൾ പറയുന്നു.
भारत की शानदार जीत की बड़ी वजह सामने आ ही गई 😂😂😂 पाकिस्तानी TV पर चर्चा , भारत ने तंत्रमंत्र के लिए 22 पंडित भेजे थे
😂😂😂 pic.twitter.com/A5YZNbCtO5— MANISH YADAV (@ManishPDA) February 24, 2025