മഹാകുംഭമേളയിൽ പങ്കെടുത്ത് പുണ്യസ്നാനം ചെയ്ത് നടൻ നരേൻ. ത്രിവേണീ സംഗമത്തിൽ നിന്നുള്ള ചിത്രങ്ങൾ നരേൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. പ്രയാഗ് രാജിൽ മറ്റ് തീർത്ഥാടകർക്കൊപ്പം നിൽക്കുന്ന വീഡിയോയും നരേൻ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് നരേൻ പ്രയാഗ് രാജിൽ എത്തിയത്. മലയാള സിനിമയിലെ നിരവധി താരങ്ങളാണ് കുംഭമേളയിൽ പങ്കെടുത്തത്. ജയസൂര്യ, സംയുക്ത മേനോൻ, കൃഷ്ണ കുമാർ, ദിവ്യ ദാസ്, സുപ്രിയ മേനോൻ എന്നിവരും ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തിരുന്നു.
View this post on Instagram
നാളെ നടക്കുന്ന അവസാന അമൃത് സ്നാനത്തോടെയാണ് മഹാകുംഭമേള അവസാനിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രയാഗ് രാജിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്.















