മോഡലും വെബ് സീരിസ് താരവുമായ നിള നമ്പ്യാർ എന്ന് വിളിക്കുന്ന ആസിയ ആദ്യമായി സംവിധാനം ചെയ്യുന്ന അഡൾട്ട് വെബ് സിരീസിൽ നായകനാകുന്നത് അലൻസിയർ ലോപ്പസ്. ഷൂട്ടിംഗ് ആരംഭിച്ച വെബ് സീരിസിന് ലോല കോട്ടേജ് എന്നാണ് പേരിട്ടിരിക്കുന്നത്. സെറ്റിൽ അലൻസിയർ ജോയ്ൻ ചെയ്ത കാര്യം ആസിയ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. സംവിധാനത്തിനൊപ്പം നിർമാണവും നിർവഹിക്കുന്നത് നിള നമ്പ്യാർ തന്നെയാണ്.
നടിയുടെ ഓഫിഷ്യൽ യുട്യൂബ് ചാനലിലൂടെയാണ് വെബ് സീരിസ് പുറത്തിറക്കാനാണ് നടി ശ്രമിക്കുന്നത്. കുട്ടാക്കാനത്താണ് വെബ് സിരീസിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ആസിയ നായകയാകുന്ന സീരിസിൽ ബ്ലെസി സിൽവസ്റ്റർ എന്ന മോഡലും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉടനെ സീരിസ് പുറത്തിറക്കാനാണ് ഇവരുടെ ശ്രമം. ഗ്ലാമർ ഫോട്ടോഷൂട്ടുകളിലൂടെയും റീലുകളിലൂടെയുമാണ് ആസിയ പ്രശസ്തയായത്. മലപ്പുറം സ്വദേശിയായ ആസിയ പേര് പ്രൊഫഷന് ഭീഷണിയാകുന്നു എന്ന കാരണത്താലാണ് നിള നമ്പ്യാർ എന്നാക്കി മാറ്റിയത്.