തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൊലീസ് സ്റ്റേഷനിലെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി പുറത്ത്. രണ്ട് തവണ അഫാനെ കണ്ടുവെന്നും അമ്മയുടെ ഫോണിൽ നിന്നാണ് പ്രതി തന്നെ വിളിച്ചതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.
“വണ്ടിയിലിരുന്നപ്പോൾ അഫാൻ എന്നോട് സംസാരിച്ചിരുന്നു. വൈകിട്ട് മൂന്ന് മണിക്കാണ് ആദ്യം വിളിച്ചത്. വീടിനടുത്തെ ജംഗ്ഷനിൽ ബൈക്കിലെത്തിയ അഫാൻ അനുജനെയും കൂട്ടി ഓട്ടോയിൽ കയറി. മന്തി കിട്ടുന്ന കടയിലേക്കാണ് ആദ്യം പോയത്. പിന്നീട് വൈകുന്നേരം ആറ് മണിക്ക് വീണ്ടും വിളിച്ചു”.
“രണ്ടാമത് എത്തിയപ്പോൾ അഫാൻ മാത്രമാണ് ഓട്ടോയിൽ കയറിയത്. ബൈക്ക് എവിടെയെന്ന് ചോദിച്ചപ്പോൾ തകരാറാണെന്ന് പറഞ്ഞു. വണ്ടിയിൽ ഇരിക്കുമ്പോൾ അഫാൻ ഫോണിൽ എന്തൊക്കെയോ കളിക്കുന്നുണ്ടായിരുന്നു “.
പൊലീസ് സ്റ്റേഷന് മുന്നിലാക്കി ഞാൻ തിരികെ വന്നു. കുറച്ച് സമയം കഴിഞ്ഞ് പൊലീസ് എന്റെ ഫോണിൽ വിളിച്ചു. അഫാൻ പിച്ചും പേയും പറയുന്നു ആളെ അറിയാമോ എന്ന് ചോദിച്ചു. അഫാന്റെ വീട്ടിലേക്ക് പോയി അവന്റെ അമ്മയ്‌ക്ക് ഫോൺ കൊടുക്കാമെന്ന് കരുതി. അപ്പോഴേക്കും പൊലീസ് എത്തിയിരുന്നു. പിന്നീടാണ് കൊലപാതകം അറിയുന്നതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.