സൗബിൻ ഷാഹിറും, നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാന്റെ മാലാഖ എന്ന ചിത്രം 27ന് തിയേറ്ററിലെത്തും. ബോബൻ സാമുവൽ സംവിധാനം ചെയ്യുന്നു.ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവിസിന്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. കുടുംബ ചിത്രമായി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ ഒരുപിടി ശ്രദ്ധേയ താരങ്ങളും അണിനിരക്കുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു , വിനീത് തട്ടിൽ, ശാന്തി കൃഷ്ണ. ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി ആവണി, ബേബി ശ്രയാ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജക്സൺ ആൻ്റണിയുടെ കഥയ്‌ക്ക് അജീഷ് പി. തോമസ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – വിവേക് മേനോൻ, എഡിറ്റിംഗ് – രതീഷ് രാജ്, കലാസംവിധാനം – സഹസ് ബാല.