കായംകുളം: കായംകുളത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാടിന് കിഴക്ക് ഹോളി മേരി സ്കൂളിന് സമീപമുള്ള ലെവല്‍ ക്രോസിലാണ് പെൺകുട്ടിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തിയത്. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി എന്ന ശ്രീക്കുട്ടി (15) ആണ് മരിച്ചത്.
വൈകിട്ട് ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ വന്ദേ ഭാരത് എക്സ്പ്രസ് ആണ് തട്ടിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കായംകുളം പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കുട്ടി ട്രാക്കിലൂടെ ഫോണിൽ സംസാരിച്ച് നടക്കുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു. മാവേലിക്കര ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.















