ന്യൂഡൽഹി: മഹാശിവരാത്രി ദിവസത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാർക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭഗവാൻ മഹാദേവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ഈ പുണ്യദിനത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവും ഉണ്ടാകട്ടെ. വികസിത ഇന്ത്യ എന്ന ലക്ഷ്യത്തെ കൂടുതൽ ശക്തിപ്പെടുത്തട്ടെയെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ശിവക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു.
सभी देशवासियों को भगवान भोलेनाथ को समर्पित पावन-पर्व महाशिवरात्रि की असीम शुभकामनाएं। यह दिव्य अवसर आप सभी के लिए सुख-समृद्धि और उत्तम स्वास्थ्य लेकर आए, साथ ही विकसित भारत के संकल्प को सुदृढ़ करे, यही कामना है। हर-हर महादेव! pic.twitter.com/4gYM5r4JnR
— Narendra Modi (@narendramodi) February 26, 2025
രാഷ്‌ട്രപതി ദ്രൗപദി മുർമുവും മഹാശിവരാത്രി ആശംസകൾ നേർന്നു. മഹാദേവന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെയെന്നും നമ്മുടെ രാജ്യം പുരോഗതിയുടെ പുതിയ പാതകൾ താണ്ടട്ടെയെന്നും രാഷ്‌ട്രപതി എക്സിൽ കുറിച്ചു.
എല്ലാവരുടെയും ക്ഷേമത്തിനായി ദേവാധിദേവൻ മഹാദേവനോട് പ്രാർത്ഥിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിൽ കുറിച്ചത്. ശിവന്റെയും ശക്തിയുടെയും സംഗമത്തിന്റെയും ആത്മീയതയുടെയും ആത്മപരിശോധനയുടെയും വിശ്വാസത്തിന്റെയും മഹത്തായ ഉത്സവമാണിതെന്നും അമിത് ഷാ പറഞ്ഞു.
ശിവന്റെയും ശക്തിയുടെയും ഐക്യത്തെയും സ്നേഹത്തെയും അടയാളപ്പെടുത്തുന്നതാണ് മഹാശിവരാത്രി. ശിവനെയും ശക്തിയേയും സ്നേഹം, ശക്തി, ഒത്തൊരുമ, വിശ്വാസം തുടങ്ങിയവയുടെ പ്രതീകമായാണ് കണക്കാക്കുന്നത്.















