ചണ്ഡീഗഢ്: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പാകിസ്താൻ ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ പത്താൻകോട്ടിലാണ് സംഭവം. സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് അതിർത്തിവേലിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഭീകരനെ കണ്ടെത്തിയത്.
താഷ്പതാൻ അതിർത്തി പ്രദേശത്തിലൂടെയാണ് ഭീകരാൻ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ രഹസ്യമായി നിരീക്ഷിച്ചതോടെയാണ് നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ടത്.
പല തവണ മുന്നറിയിപ്പ് നൽകിയിട്ടും യുവാവ് പിന്മാറാൻ തയാറായില്ല. അതിർത്തി കടക്കാനുള്ള ശ്രമം തുടർന്നതോടെ ഉദ്യോഗസ്ഥർ വെടിയുതിർക്കുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബിഎസ്എഫ് അന്വേഷണിച്ചുവരികയാണ്.















