മഹാകുംഭമേളയിൽ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യുന്ന ചിത്രം അമൃത ഫെയ്സ്ബുക്കിൽ പങ്കുവച്ചു. നെറ്റിയിൽ കുങ്കുമം ചാർത്തി, കഴുത്തിൽ രുദ്രാക്ഷ മാലയുമായി തൊഴുതുനിൽക്കുന്ന ചിത്രമാണ് അമൃത പങ്കുവച്ചത്.
മഹാശിവരാത്രി ദിവസത്തോടനുബന്ധിച്ച് നടന്ന അമൃത് സ്നാനത്തിലാണ് അമൃത പങ്കെടുത്തത്. കേരളത്തിൽ നിന്നും ധാരാളം ആളുകൾ കുംഭമേളയിൽ പങ്കെടുത്തിരുന്നു. സിനിമാ താരങ്ങളായ ജയസൂര്യ, സംയുക്ത മേനോൻ, നരേൻ, നിത്യദാസ്, കൃഷ്ണ കുമാർ എന്നിവർ ത്രിവേണീയിൽ സ്നാനം ചെയ്തു. കൂടാതെ ബോളിവുഡ് താരങ്ങളും കുംഭമേളയുടെ ഭാഗമായിരിന്നു.
ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേള ഇന്നാണ് സമാപിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ് രാജിലേക്ക് എത്തുന്നത്. ഇതുവരെ 64 കോടിയിലധികം തീർത്ഥാടകർ ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്തു. ശിവരാത്രിയുടെ ഭാഗമായി നടക്കുന്ന അവസാന അമൃത് സ്നാനത്തിനായി പുലർച്ചെ മുതൽ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്.