തിരുവനന്തപുരം: സിപിഎം പ്രായപരിധി മാനദണ്ഡത്തിൽ പിണറായി വിജയന് ഇളവ് തുടരുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കണ്ണൂർ പാർട്ടി കോൺഗ്രസാണ് ഇളവ് നൽകിയത്. പ്രായപരിധിയിൽ ഇളവ് നൽകുന്ന രാജ്യത്തെ ഏക നേതാവാണ് പിണറായിയെന്നും ഗോവിന്ദൻ പറഞ്ഞു. പ്രായപരിധി ഇളവ് നൽകുന്നതിൽ തെറ്റില്ലെന്ന് മുൻ മന്ത്രി ജി സുധാകരനും പറഞ്ഞു. പ്രായമല്ല യോഗ്യതയാണ് മാനദണ്ഡമാക്കേണ്ടത്. ഇനിയും എനിക്ക് ഒരു പത്തുവർഷം പ്രവർത്തിക്കാനുള്ള ഊർജമുണ്ടായിരുന്നു. പക്ഷേ ഒരു മാനദണ്ഡം കൊണ്ടുവന്നു. ഞാൻ ഒന്നും പറയാതെ മാറിയെന്നും സുധാകരൻ പ്രതികരിച്ചു.
പ്രായത്തെക്കാൾ ഉപരി ആവശ്യകതയാണ് പരിഗണിക്കപ്പെടുന്നതെന്ന് പറഞ്ഞ സുധാകരൻ വിഷയത്തിൽ അതൃപ്തി പ്രകടമാക്കുകയും ചെയ്തു. 75 വയസ് തികഞ്ഞവര്‍ പാര്‍ട്ടി ചുമതലകളില്‍നിന്ന് ഒഴിയണമെന്ന ഭരണഘടനാഭേദഗതി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് അംഗീകരിച്ചത്.ഇതിലാണ് പിണറായി വിജയന് മാത്രം ഇളവ് നൽകുന്നത്. അതേസമയം മർക്കട മുഷ്ടിക്കാരനെന്ന് വിശേഷിപ്പിച്ച ഡിവൈഎഫ്ഐ നേതാവിനെതിരും സുധാകരൻ രംഗത്തുവന്നു.