ന്യൂഡൽഹി: വഖ്ഫ് ഭേദഗതി ബില്ലിൽ ജെപിസി നിർദേശിച്ച പരിഷ്കാരങ്ങൾ വരുത്താൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു കേന്ദ്ര ന്യൂനപക്ഷമന്ത്രി കിരൺ റിജിജു വഖ്ഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച്. ഇത് പിന്നീട് സംയുക്ത പാർലമെന്ററി സമിതിക്ക് കൈമാറുകയായിരുന്നു. ജെപിസി നിർദ്ദേശിച്ച 23 ശുപാർശകളിൽ 14 എണ്ണം മന്ത്രിസഭ അംഗീകരിച്ചു. പരിഷ്കാരങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ബിൽ മാർച്ച് 10ന് സഭ സമ്മേളിക്കുമ്പോൾ അവതരിപ്പിക്കുമെന്നാണ് വിവരം. ഫെബ്രുവരി 13നായിരുന്നു ജെപിസി റിപ്പോർട്ട് സമർപ്പിച്ചത്. ജഗദംബിക പാൽ ആയിരുന്നു സമിതിയുടെ ചെയർമാൻ. 16 എൻഡിഎ എംപിമാരും 10 പ്രതിപക്ഷ എംപിമാരുമാണ് ജെപിസിയിൽ ഉണ്ടായിരുന്നത്.