നടൻ ടൊവിനോ തോമസിന്റെ ഇരിങ്ങാലക്കുടയിലെ വീട്ടിൽ അതിഥിയായി എത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ടൊവിനോ തോമസ് ഇതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ വീട്ടിൽ ഒരു സ്പെഷ്യൽ അതിഥി എത്തി എന്ന അടിക്കുറിപ്പോടെയാണ് താരം സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രം പങ്കിട്ടത്. കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ചിത്രത്തിൽ ടൊവിനോയുടം മാതാപിതാക്കളും സഹോദരനും ഇരുവരുടെയും ഭാര്യമാരെയും മക്കളെയും കാണാം. ശിവരാത്രിക്കാണ് സുരേഷ്ഗോപി ടൊവിനോയുടെ വീട്ടിൽ എത്തിയത്.
View this post on Instagram
“>















