ആലുവ: ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന സേവാ പ്രവർത്തനം അൻപതാം വർഷത്തിലേക്ക്. ദേവസ്വം ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ.രാമകൃഷ്ണൻ അൻപതാം വർഷത്തെ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
സേവാഭാരതി എറണാകുളം ജില്ലാ ഉപാധ്യക്ഷനും വിശ്വ ആയുർവേദ പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ ഡോ.ടി.ടി. കൃഷ്ണകുമാർ അധ്യക്ഷനായി. വിഭാഗ് കാര്യകാരി സദസ്യൻ ടി.എം. കൃഷ്ണകുമാർ സേവാസന്ദേശം നൽകി.
സേവാഭാരതി ആലുവ രക്ഷാധികാരി വിഷ്ണു ബി മേനോൻ, ജില്ലാ സംഘചാലക് റിട്ട. ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, ഡോ. പാർവതി പത്മകുമാർ, എ.സി. സന്തോഷ് കുമാർ, ജി.എൻ. ദാസൻ തുടങ്ങിയവർ സംസാരിച്ചു. സക്ഷമ എറണാകുളം ജില്ലയും അമൃത ആശുപത്രിയും സംയുക്തമായി നേത്ര പരിശോധനാ ക്യാമ്പ് നടത്തി.















