കോട്ടയം: ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരുമെന്നും ജോർജിന് എതിരെ മുസ്ലിം ലീഗ് തിരിയൻ കാരണം വഖഫ് ബില്ലിൽ ശക്തമായ നിലപാടെടുത്തതു കൊണ്ടാണെന്നും ഷോൺ ജോർജ് പ്രസ്താവിച്ചു. രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പിസി ജോർജിന് ശബ്ദിക്കാതിരിക്കാൻ കഴിയില്ലെന്നും ഈരാറ്റുപേട്ടയിലെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിരവധി കേസുകളുടെ തെളിവുകൾ ഉണ്ടെന്നും
അത് ചൂണ്ടിക്കാണിക്കാതിരിക്കാൻ പീസിക്കാവില്ലെന്നും പറഞ്ഞ ഷോൺ ജോർജ്ജ് പിസിക്ക് ജാമ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഷോൺ പ്രസ്താവിച്ചു.
പി സിയെ വിദഗ്ധ ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുമെന്നു പറഞ്ഞ ഷോൺ ജോർജ്ജ് മകനെന്ന നിലയിൽ കേസ് കൊടുത്തവർക്ക് നന്ദിയും പറഞ്ഞു.
“ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ തയ്യാറാകാത്ത ആളാണ് പിസി ജോർജ്, കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കാൻ കാരണം പരാതിക്കാരാണ് , അതിനാൽ കനെന്ന നിലയിൽ കേസ് കൊടുത്തവരോട് നന്ദിയുണ്ട്”,ഷോൺ ജോർജ്ജ് പറഞ്ഞു.
“രാജ്യവിരുദ്ധ ശക്തികൾക്കെതിരെ പിസി ജോർജിനെ ശബ്ദിക്കാതിരിക്കാൻ കഴിയില്ല .രാജ്യവിരുദ്ധ ശക്തികൾക്ക് വഴങ്ങിയിരുന്നുവെങ്കിൽ അദ്ദേഹം ഇപ്പോൾ നിയമസഭയിൽ ഉണ്ടായേനെ. ഈരാറ്റുപേട്ടയിലെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിരവധി കേസുകളുടെ തെളിവുകൾ ഉണ്ട്.
അത് ചൂണ്ടിക്കാണിക്കാതിരിക്കാൻ പീസിക്കാവില്ല.ഉപയോഗിച്ച ശൈലിയിൽ ബുദ്ധിമുട്ടുണ്ടായെങ്കിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ഈരാറ്റുപേട്ടയിലെ തീവ്രവാദത്തിനെതിരായ നിലപാട് തുടരും”
“പാലായിൽ ശിവലിംഗം കണ്ടെത്തിയ സംഭവം രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്ന ഒരു ചാനൽ തെറ്റായ വാർത്ത നൽകി. എന്ത് നടപടി എടുത്തു അതിന്” ഷോൺ ജോർജ് ചോദിച്ചു.
ഹൈക്കോടതി പരാമർശങ്ങൾ പിൻവലിക്കുന്നതിനാവശ്യമായ നിയമനടപടി സ്വീകരിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.















