പത്തനം തിട്ട: ആശാ പ്രവർത്തകരെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ച് സിഐടിയു. പത്തനംതിട്ടയിൽ സിഐടിയു നടത്തിയ സമരത്തിലായിരുന്നു അധിക്ഷേപം.
സമരസമിതി നേതാവ് മിനിയെയാണ് സിഐടിയു നേതാവ് പി.ബി. ഹർഷകുമാർ പ്രസംഗ മദ്ധ്യേ അധിക്ഷേപിച്ചത്. “മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നും, സമരത്തിന്റെ ചെലവിൽ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണെന്നുമാണ് ഇയാൾ പ്രസംഗിച്ചത്.
കേരളത്തിലെ ബസ് സ്റ്റാൻഡുകളുടെ മുന്നിൽ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാർട്ടിയാണ് സമരത്തിനു പിന്നിൽ എന്നും അതിന്റെ നേതാവാണ് മിനി സിഐടിയു, സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.ബി. ഹർഷകുമാർ പറഞ്ഞു.
എന്നാൽ ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച സി ഐ ടി യു നേതാവിന് മറുപടിയുമായി മിനി രംഗത്തെത്തി.
“പിബി ഹർഷകുമാറിന്റെ അധിക്ഷേപത്തെ പുച്ഛിച്ച് തള്ളുന്നു, കേരളത്തെ സ്ത്രീകളെ മൊത്തമായാണ് അധിക്ഷേപിച്ചത്.
സമരം ആരംഭിച്ചത് മുതൽ സി ഐ ടി യു അധിക്ഷേപിക്കുകയാണ്. ഇതിന്റെ ഉറവിടം എവിടെയാണെന്ന് അറിയാം
എന്ത് വന്നാലും സമരം ശക്തമായി തുടരും”, മിനി പറഞ്ഞു.
സി ഐ ടി യു ആശവർക്കർമാർക്കും നാളെ ഇതേ ഗതിയാണ് വരാൻ പോകുന്നതെന്നും ജീവനും കൊണ്ട് രക്ഷപെടുന്നതാണ് നല്ലത് എന്നും മിനി പ്രതികരിച്ചു.















