ടെലിവിഷൻ താരങ്ങളായ ദിവ്യ ശ്രീധറും ക്രിസ് ഗോപാലകൃഷ്ണനും കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹിതരായത്. പിന്നാലെ പ്രായവ്യത്യാസം അടക്കം ചൂണ്ടിക്കാട്ടി വലിയ സൈബർ ആക്രമണമാണ് ദമ്പതികൾ നേരിട്ടത്. 49 കാരനായ ക്രിസിന്റെ നരച്ച താടിയും മുടിയും ആയിരുന്നു വിവാദത്തിന് അടിസ്ഥാനം.
ഇത് കെട്ടടങ്ങിയതിന് പിന്നാലെ ഉത്തരേന്ത്യൻ സമൂഹ മാദ്ധ്യമങ്ങളിലിൽ ഇടം പിടിച്ചിരിക്കുകയാണ് ഇവരുടെ വിവാഹം. വിചിത്രമായ കഥകളോടെയാണ് അനാചാരം എന്ന തരത്തിലാണ് വിവാഹ വീഡിയോ ശബ്ദ സന്ദേശത്തിന്റെ അകമ്പടിയോടെ പ്രചരിക്കുന്നത്.
ദേവദാസി സമ്പ്രദായം പ്രകാരം നടക്കുന്ന ഒരു വിവാഹം എന്ന പേരിലാണ് വീഡിയോ. ഒരു ബ്രാഹ്മണൻ ഒരു ദളിത് സ്ത്രീയെ നിർബന്ധപൂർവ്വം വിവാഹം കഴിക്കുന്നുവെന്നാണ് ഇതിൽ പറയുന്നത്. കൂടാതെ എന്താണ് ദേവദാസി സമ്പ്രദായം എന്നും വിശദീകരിക്കുന്നുണ്ട്. മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ദേവദാസികളാക്കിയിരുന്നു. ക്ഷേത്രത്തിലെ പുരോഹിതന്മാർ ഇവരെ ലൈംഗിക ചൂഷണം ചെയ്തിരുന്നുവെന്നും അങ്ങനെ അത് നിയമപരമായ വേശ്യാവൃത്തിയായി മാറിയെന്നും അതിൽ അവകാശപ്പെടുന്നു.
1950 तक गरीब दलितों की बेटियों को देवदासी बना कर ब्राह्मण उनको यूज़ करता था,,
मगर उस समय हिंदू खतरे में क्यूं नहीं था🤔 pic.twitter.com/pMbfKhMvTf— Seema Budh (@seemabodhi) February 26, 2025
നിരവധി സംഘടനകളുടെ മുൻകൈയെടുത്ത് സംവിധാനം നിർത്തിവച്ചെങ്കിലും കർണാടകയിലെ പല സ്ഥലങ്ങളിലും ഇത് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് വോയ്‌സ് ഓവറിൽ പറയുന്നു. ഹിന്ദുമതത്തിൽ ഇപ്പോഴും അനാചാരം എന്ന പേരിൽ നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്.















