ഇനി ജയിച്ചേ തീരു, ലീഡ് നേടി വിദർഭ; കേരളം 342ന് പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി ജയിച്ചേ തീരു, ലീഡ് നേടി വിദർഭ; കേരളം 342ന് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 06:27 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാമെന്ന കേരളത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. കേരളത്തിനെ 342ന് പുറത്താക്കി വിദർഭ 37 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. 235 പന്തിൽ നിന്ന് 98 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ ചെറുത്ത്‌ നിൽപ് അവസാനിച്ചതോടെയാണ് കേരളത്തിന്റെ ലീഡ് പ്രതീക്ഷകൾക്കും മങ്ങലേറ്റത്. സ്കോർ 324 ൽ നിൽക്കെ പാർത്ഥ് രേഖാഡെയുടെ പന്തിൽ വിദർഭയുടെ മലയാളി താരം കരുൺ നായരുടെ ക്യാച്ചിലാണ് സച്ചിൻ പുറത്തായത്. സെഞ്ച്വറിക്ക് രണ്ട് റൺസകലെയായിരുന്നു മടക്കം.

ക്യാപ്റ്റനു പിന്നാലെ 76 പന്തിൽ 28 റൺസെടുത്ത ജലജ് സക്സേനയെയും പാർത്ഥ് രേഖാഡെ ബൗൾഡാക്കി. ആദിത്യ സർവാതെ (79), സൽമാൻ നിസാർ (21), മുഹമ്മദ് അസ്ഹറുദ്ദീൻ (34) എന്നിവരാണ് ഇന്ന് പുറത്തായ കേരളത്തിന്റെ മറ്റ്‌ ബാറ്റർമാർ. ഏഴിന് 337 എന്ന സ്കോറിൽ നിന്നാണ് കേരളം 342ൽ ഓൾ ഔട്ടായത്. ഏദൻ ആപ്പിൾ ടോം (10), എംഡി നിധീഷ് (1), എന്നിവരടങ്ങുന്ന വാലറ്റം പ്രതിരോധമില്ലാതെ കീഴടങ്ങി. വിദർഭയ്‌ക്കായി ദർശൻ നാൽകണ്ഡെ, ഹർഷ് ദുബെ, പാർത്ഥ് രേഖാഡെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്‌ത്തി.

രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെന്ന നിലയിലായിരുന്നു. ഒന്നാം ഇന്നിംഗിൽ 379 റൺസ് നേടിയ വിദർഭയ്‌ക്കെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിലേ പതറി. ആദ്യ ഓവറിൽ രോഹന്‍ കുന്നുമ്മല്‍(0) ബൗള്‍ഡായി മടങ്ങി. രണ്ടാം ഓവറിൽ 11 പന്തില്‍ 4 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനും പുറത്ത്. ദര്‍ശന്‍ നാല്‍ക്കണ്ഡെയാണ് രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയത്. 14-2 എന്ന നിലയിലായിരുന്ന കേരളത്തെ സർവാതെ-ഇമ്രാൻ കൂട്ടുകെട്ട് കരകയറ്റിയെങ്കിലും അഹമ്മദ് ഇമ്രാനെ(37) പുറത്താക്കി യാഷ് താക്കൂര്‍ വിദർഭയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിം​ഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്‌ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം. രണ്ട് ദിവസം മാത്രം അവശേഷിക്കെ ഇനി വിദർഭയെ പരാജയപ്പെടുത്തിയാൽ മാത്രമേ കേരളത്തിന് പ്രതീക്ഷയ്‌ക്ക് വകയുള്ളു.

Tags: Ranji TrophyfinalleadAll outVidarbhaSachin Baby
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies