അമ്മയാകാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് നടിയും നടൻ സിദ്ധാർത്ഥ് മൽഹോത്രയുടെ ഭാര്യയുമായ കിയാര അദ്വാനി. പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് താര ദമ്പതികൾ. ഈ സന്തോഷത്തിനിടെ ലൊക്കേഷനിലെത്തിയ കിയാരയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.
കഴിഞ്ഞ ദിവസമാണ് തങ്ങൾക്ക് ആദ്യ കൺമണി ജനിക്കാൻ പോകുന്നുവെന്ന വിവരം താരങ്ങളായ കിയാരയും സിദ്ധാർത്ഥ് മൽഹോത്രയും ആരാധകരുമായി പങ്കുവച്ചത്. പാപ്പരാസികൾക്ക് മുന്നിൽ പോസ് ചെയ്യുന്ന കിയാരയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. മാതാപിതാക്കളാകാൻ പോകുന്നുവെന്ന വിവരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരങ്ങൾ അറിയിച്ചത്. ഒരു ജോഡി കുഞ്ഞ് സോക്സിന്റെ ചിത്രത്തോടൊപ്പം നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനം എന്നായിരുന്നു കുറിപ്പ്.
ഇതിനിടെ ഗർഭിണിയാകുന്നതിനെ കുറിച്ച് കിയാര ഒരു അഭിമുഖത്തിൽ പറഞ്ഞതും ശ്രദ്ധേയമാവുകയാണ്. തനിക്ക് ഗർഭിണിയാകണമെന്നും എന്നാൽ ഇഷ്ടമുള്ള ആഹാരങ്ങൾ കഴിക്കാമെന്നും കിയാര പറയുന്നുണ്ട്. ഇതിന്റെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രത്യേക്ഷപ്പെട്ടത്. 2023-ലായിരുന്നു ഇരുവരുടെയും വിവാഹം.