സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങൾക്ക് സിനിമകൾക്ക് പങ്കുണ്ടെന്ന വിഷയം ചർച്ചയാകുന്നതിനിടെ തന്റെ അഭിപ്രായം വ്യക്തമാക്കി സംവിധായകൻ ബ്ലെസി. സിനിമകൾ കൊണ്ട് മാത്രമാണ് സമൂഹത്തിന്റെ ചിന്താഗതി മാറുന്നതെന്ന് പറയാനാകില്ലെന്ന് ബ്ലെസി പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
“കൊലപാതകങ്ങളും ചിതറിപ്പോയ ശരീരങ്ങളും നാം സിനിമയിൽ കാണുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ നമ്മൾ നിരന്തരമായി യാത്ര ചെയ്യുമ്പോൾ മാനസികമായി ഒരുപാട് പ്രയാസങ്ങൾ ചിലർക്ക് ഉണ്ടാവാം. പക്ഷേ, ചിലർ വിജയം പോലെ ത്രില്ലടിപ്പിക്കുന്ന അവസ്ഥയിലേക്കാണ് പോകുന്നത്. ഇത് സിനിമയിൽ മാത്രമല്ല, വീഡിയോ ഗെയിമുകളിലും കാണാൻ കഴിയും. കഴിഞ്ഞ 15 വർഷത്തെ കാര്യം നോക്കിയാൽ മതി. പണ്ട് കുട്ടികൾക്ക് അമ്പും വില്ലുമൊക്കെയാണ് വാങ്ങി കൊടുക്കുന്നത്. എന്നാൽ ഇന്ന് തോക്കുകളാണ് അവരുടെ കളിപ്പാട്ടങ്ങൾ”.
നമ്മുടെ നാട്ടിൽ സെൻസർ ചെയ്ത സിനിമകൾ കുട്ടികൾ കാണുന്നതിൽ വലിയ വിലക്ക് ഉള്ളതായി കണ്ടിട്ടില്ല. എന്നാൽ ഗൾഫ് രാജ്യങ്ങളിൽ ഇത്തരം സിനിമകൾ കുട്ടികളെ കാണിക്കാറില്ലെന്നും ബ്ലെസി പറഞ്ഞു.