അട്ടപ്പാടി: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നു.മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നു.
പാലൂർ ആനക്കട്ടി ഊരിലാണ് മേയാൻ വിട്ട കാളയെ കാട്ടാന കുത്തിക്കൊന്നത്. പാലൂർ സ്വദേശി ബാലന്റെ കാളയെയാണ് കാട്ടാന ആക്രമിച്ചത്.
ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന ആനക്കൂട്ടത്തിൽ ആറ് ആനകളുണ്ടെന്നാണ് നിഗമനം. കാള ചത്തത് ആനയുടെ ആക്രമണത്തിലാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
(പ്രതീകാത്മക ചിത്രം : Dr Isura Wijayalath )















