"അത് ഞാൻ അല്ല": സോഷ്യൽ മീഡിയയിൽ വൈറലായി വിദ്യാബാലന്റെ 'ഡീപ് ഫേക്ക്' വീഡിയോ; മുന്നറിയിപ്പുമായി താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അത് ഞാൻ അല്ല”: സോഷ്യൽ മീഡിയയിൽ വൈറലായി വിദ്യാബാലന്റെ ‘ഡീപ് ഫേക്ക്’ വീഡിയോ; മുന്നറിയിപ്പുമായി താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 05:41 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് നടി വിദ്യാ ബാലൻ ആണ് എഐ നിർമ്മിത ഡീപ്ഫേക്ക് വീഡിയോകളുടെ ഏറ്റവും പുതിയ ഇര. വാട്ട്‌സ്ആപ്പിലും മാറ്റ് സോഷ്യൽ മീഡിയയിലും പ്രചരിക്കുന്ന എഐ-ജനറേറ്റഡ് വീഡിയോകളെക്കുറിച്ച് ആരാധകർക്ക് മുന്നറിയിപ്പ് നൽകി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. പ്രചരിക്കുന്ന വീഡിയോകൾ വ്യാജമാണെന്നും അതിൽ പറയുന്ന ഒന്നിലും തനിക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്നും വിദ്യാബാലൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കുറിപ്പിൽ വ്യക്തമാക്കി.

“ഹായ്, ഞാൻ നിങ്ങളുടെ പ്രിയപ്പെട്ട വിദ്യാബാലനാണ്,” എന്ന് വിദ്യാ ബാലൻ സ്വയം പരിചയപ്പെടുത്തുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന വ്യാജ വീഡിയോ ക്ലിപ്പും താരം പോസ്റ്റിനൊപ്പം പങ്കിട്ടു. വീഡിയോയിൽ ഒരു വലിയ ‘സ്കാം അലേർട്ട്’ സ്റ്റാമ്പും പതിച്ചിരുന്നു. വീഡിയോയിലെ താരത്തിന്റെ ചുണ്ടുകളുടെ ചലനങ്ങൾ ശ്രദ്ദിക്കുന്നവർക്ക് ഇത് വ്യാജമാണെന്ന് കണ്ടെത്താനാകും.

“ഇതിന്റെ സൃഷ്ടിയിലോ പ്രചാരണത്തിലോ എനിക്ക് പങ്കില്ല, അതിന്റെ ഉള്ളടക്കത്തെ ഒരു തരത്തിലും ഞാൻ പിന്തുണയ്‌ക്കുന്നില്ല. വീഡിയോകളിൽ ഉന്നയിക്കുന്ന ഏതെങ്കിലും അവകാശവാദങ്ങൾ എന്റെ പേരിൽ ആരോപിക്കരുത്. കാരണം അവ എന്റെ കാഴ്ചപ്പാടുകളെയോ പ്രവർത്തനങ്ങളെയോ പ്രതിഫലിപ്പിക്കുന്നില്ല. വീഡിയോ പങ്കിടുന്നതിന് മുമ്പ് വിവരങ്ങൾ പരിശോധിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന AI- സൃഷ്ടിച്ച ഉള്ളടക്കത്തെക്കുറിച്ച് ജാഗ്രത പാലിക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.”വിദ്യ കുറിച്ചു.

മുൻപ്, രശ്മിക മന്ദാന, ദീപിക പദുക്കോൺ, ആലിയ ഭട്ട്, കത്രീന കൈഫ്, രൺവീർ സിംഗ്, ആമിർ ഖാൻ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് താരങ്ങൾ ഡീപ്ഫേക്ക് വീഡിയോകൾക്ക് ഇരയായിരുന്നു.

 

View this post on Instagram

 

A post shared by Vidya Balan (@balanvidya)

Tags: social mediaScam AlertAI generatedBollywood actor Vidya Balandeepfake video
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies