ഇടുക്കി: ജനനേന്ദ്രിയം മുറിഞ്ഞനിലയിൽ വയോധികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചുകരുന്തരുവി സ്വദേശി തങ്കപ്പനെ(70)യാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
മൂർച്ചയുള്ള ആയുധംകൊണ്ട് മുറിവേറ്റതായാണ് പ്രാഥമികനിഗമനം. എന്നാൽ നായയുടെ കടിയേറ്റാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് ആശുപത്രിയിൽ എത്തിച്ചവർ പറഞ്ഞത്. അബോധാവസ്ഥയിലായതിനാൽ തങ്കപ്പന്റെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.
പരിക്ക് ഗരുതരമായതിനാൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാഗമൺ പൊലീസ് അന്വേഷണം ആരംഭിച്ചു.















