ഗർഭിണിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് പുരുഷന്മാരിൽ നിന്ന് പണം വാങ്ങാറുണ്ടെന്ന് വെളിപ്പെടുത്തി യുവതി. ഗർഭിണി ആയിരുന്ന സമയത്ത് എടുത്തുവച്ചിരിക്കുന്ന മൂത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുകയും അവസരം വരുമ്പോൾ അത് ഉപയോഗിച്ച് ടെസ്റ്റ് പോസിറ്റീവായി കാണിച്ച് കാമുകന്മാരെ പറ്റിക്കുമെന്നും യുവതി പറയുന്നു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യുവതിയുടെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് യുവതി.
”ഗർഭിണി ആയിരിക്കുന്ന സമയത്ത് മൂത്രം കുപ്പികളിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചുവയ്‌ക്കും. ഇതാണ് പിന്നീട് ടെസ്റ്റിന് ഉപയോഗിക്കുന്നത്. ഈ മൂത്രം ഉപയോഗിച്ചാൽ ടെസ്റ്റ് പോസിറ്റീവായി കാണിക്കും. ഇതോടെ കാമുകൻ തളരും. പ്രശ്നം പുറത്തറിയാതിരിക്കാൻ ഉയർന്ന തുക നഷ്ടപരിഹാരമായി ആവശ്യപ്പെടും. ഇല്ലെങ്കിൽ കുടുംബം തകർക്കുമെന്ന് ഭീഷണിപ്പെടുത്തും. ഉടനെ എത്ര തുക വേണമെങ്കിലും തരാമെന്ന് കാമുകൻ പറയും. പിന്നീട് ആ തുക കണ്ടെത്തി നൽകുമെന്നും” യുവതി പറഞ്ഞു.
This Women stored her urine in a bottle & kept it in the freezer when she got pregnant. Later, she got abortion.
But whenever she needed money she used the urine for pregnancy tests and extorted money.
She used Live-in relationships as a tool of extortion. pic.twitter.com/NC4MV6G5oM
— Lakshay Mehta (@lakshaymehta31) March 2, 2025
ലിവിംഗ് റിലേഷൻഷിപ്പുകൾക്കിടെയുണ്ടായ കാര്യമാണ് പെൺകുട്ടി അഭിമുഖത്തിൽ തുറന്നുപറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. പീഡനപരാതി ആരോപിച്ചും പെൺകുട്ടികൾ ഇത്തരത്തിൽ യുവാക്കളിൽ നിന്ന് പണം തട്ടാറുണ്ടെന്ന് യുവതി പറയുന്നുണ്ട്.















