കോട്ടയം: ലഹരിക്കും ആൾക്കൂട്ട അക്രമങ്ങൾക്കുമെതിരെ ക്യാമ്പയിനുമായി എബിവിപി രംഗത്ത്. കോട്ടയം നാഗമ്പടത്ത് ക്യാമ്പയിന് തുടക്കം കുറിച്ചു. പ്രതിരോധ ക്യാമ്പയിന്റെ ഉദ്ഘാടനം നാഗമ്പടം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വര പ്രസാദ് നിർവഹിച്ചു.
ലഹരി വസ്തുക്കളുടെ കുത്തൊഴുക്കിനെതിരെ സർക്കാർ മൃദുസമീപനമാണ് കൈകൊള്ളുന്നത്. കാമ്പസുകളിൽ പോസ്റ്ററുകളിലും ചുവരുകളിലും ലഹരി ഉപയോഗിക്കുന്ന ചെഗുവേരയുടെ ചിത്രങ്ങളാണ് ഇടത് വിദ്യാർത്ഥി സംഘടനകൾ ആവിഷ്കരിക്കുന്നത്. കോട്ടയം നഴ്സിംഗ് കോളേജ്, പൂക്കോട് ക്യാമ്പസ് ഉൾപ്പെടെയുള്ള ക്യാമ്പസുകളിൽ റാഗിങിനും ആൾക്കൂട്ട അക്രമങ്ങൾക്കും അവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ തമ്മിൽ കൂട്ട അക്രമങ്ങൾ കൂടുന്നതിനും വിദ്യാർത്ഥികളുടെ ഇടയിൽ ലഹരി ഉപയോഗം കൂടിയതിലും ഇടതുപക്ഷത്തിന് വലിയ പങ്കുണ്ട്. തിന്മ ഉയർത്തിപ്പിടിക്കുന്ന ഇടതുപക്ഷ ഇക്കോ സിസ്റ്റത്തിനെതിരെ പ്രതിരോധം തീർക്കുമെന്ന് ഈ യു ഈശ്വര പ്രസാദ് പറഞ്ഞു.
എബിവിപി സംസ്ഥാന സമിതി അംഗം ജെ അശ്വതി, ജില്ലാ സമിതി അംഗം പാർവതി എന്നിവർ സംസാരിച്ചു.















