ആദ്യ കൺമണിയെ വരവേൽക്കാനുള്ള തയാറെടുപ്പുകളുമായി സാേഷ്യൽമീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ അഞ്ചാം മാസത്തെ ചടങ്ങുകൾ നടന്നത്.

അശ്വിന്റെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. വളകാപ്പ് ഉൾപ്പെടെ ബ്രാഹ്മണ ആചാരപ്രകാരമാണ് ചടങ്ങുകൾ നടന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും ദിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

മഞ്ഞയും പിങ്കും നിറത്തിലുള്ള പട്ടുസാരി ധരിച്ച് തമിഴ് പെണ്ണായാണ് ദിയ ചടങ്ങിൽ പ്രത്യേക്ഷപ്പെട്ടത്. ബ്രാഹ്മണ സ്റ്റൈലിൽ തറ്റുടുത്ത് വേഷ്ടിയായിരുന്നു അശ്വിന്റെ വേഷം. പരമ്പരാഗത സ്വർണാഭരണങ്ങളാണ് ദിയ ചടങ്ങിൽ അണിഞ്ഞിരുന്നത്. ഫോട്ടോഷൂട്ട് മാത്രമല്ല, അഞ്ചാം മാസത്തെ എല്ലാ ചടങ്ങുകയും നടന്നുവെന്ന കുറിപ്പോടെയാണ് ദിയ ചിത്രങ്ങൾ പങ്കിട്ടത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. ചടങ്ങിനിടെയുള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്.
















