ന്യൂഡൽഹി: പാക് അധിനിവേശ ജമ്മു കശ്‍മീരിലും ഹമാസ് ഭീകരരുടെ സാന്നിധ്യം. കശ്‍മീർ സോളിഡാരിറ്റി ദിനത്തിൽ ഹമാസ് ഭീകരർ പങ്കെടുത്തെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെ ഹമാസിനെ ഭാരതത്തിൽ നിരോധിക്കണമെന്ന ആവശ്യവുമായി ഇസ്രയേൽ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് കടുത്ത നടപടിക്ക് കേന്ദ്രം ഒരുങ്ങുന്നതായാണ് സൂചന.
പാക് ഭീകരസംഘടനകൾ ചേർന്നാണ് പാക് അധിനിവേശ കശ്മീരിൽ ഐക്യദാർഢ്യ ദിനം നടത്തുന്നത്. കഴിഞ്ഞ മാസം നടന്ന പരിപാടിയിൽ ഹമാസ് തലവൻമാരുടെ സാന്നിധ്യം രഹസ്യാന്വേഷണ ഏജൻസിയായ റോയും ഇസ്രേയേൽ ഏജൻസികളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇസ്ലാമിക ഭീകര സംഘടനയെ നിരോധിക്കണമെന്ന് ഇസ്രായേൽ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
1987 ലാണ് ഇസ്ലാമിക ഭീകരസംഘടനയായ ഹമാസ് രൂപീകരിച്ചത്. പിന്നാലെ ലോകസമാധാനത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലായിരുന്നു ഇവരുടെ പ്രവർത്തനം. യുഎസ്, കാനഡ, ഓസ്ട്രേലിയ തുടങ്ങി നിരവധി രാജ്യങ്ങൾ ഇതിനകം തന്നെ ഹമാസിനെ ഭീകരസംഘടയായി പ്രഖ്യാപിച്ചിട്ടുണ്ട്.















