താനെ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) അദ്ധ്യക്ഷൻ അബു അസ്മിക്കെതിരെ കേസെടുത്ത് മഹാരഷ്‌ട്ര പൊലീസ്. മതവികാരം വ്രണപ്പെടുത്തിയതിനും അപമാനിച്ചതിനുമാണ് താനെയിൽ കേസ് രജിസ്റ്റർ ചെയ്തത്. ശിവസേന എംപി നരേഷ് മാസ്‌കെ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് എംഎൽഎയ്‌ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. മറൈൻ ഡ്രൈവിൽ മാദ്ധ്യമ പ്രവർത്തകരുമായി നടത്തിയ സംവാദത്തിനിടെ ഔറംഗസേബ് ഒരു മികച്ച ഭരണാധികാരിയായിരുന്നുവെന്ന് സമാജ്‌വാദി പാർട്ടി
പരാതിയിൽ വാഗലെ എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ ബിഎൻഎസ് 299, 302, 356(1), 356(2) എന്നീ വകുപ്പുകൾ പ്രകാരം കേസ് ഫയൽ ചെയ്തു. ഔറംഗസേബിന്റെ ഭരണത്തെ ന്യായീകരിച്ചുകൊണ്ട് ആസ്മി നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതിക്കാരനായ ശിവസേന എംപി ആരോപിച്ചു. അസ്മിക്ക് ഇന്ത്യയിൽ തുടരാൻ അവകാശമില്ലെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തി അസ്മിക്കെതിരെ കേസ് ഫയൽ ചെയ്യണമെന്നും മസ്കെ പറഞ്ഞു.
“അബു അസ്മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണം. അയാൾക്ക് ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല. ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങൾ തകർത്ത, സ്ത്രീകളെ പീഡിപ്പിച്ച, ഛത്രപതി സംഭാജി മഹാരാജിനെ ക്രൂരമായി പീഡിപ്പിച്ച ഔറംഗസേബ് രാജ്യത്തിനെതിരായിരുന്നു, നമ്മുടെ രാജ്യത്തെ കൊള്ളയടിച്ചു,” നരേഷ് മാസ്‌കെ പറഞ്ഞു. ഛത്രപതി സംബാജി മഹാരാജിനെ 40 ദിവസം പീഡിപ്പിച്ച ഔറംഗസേബിനെ മഹത്വവൽക്കരിക്കുന്നത് പാപമാണെന്ന് ആരോപിച്ച മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയും ഏക്‌നാഥ് ഷിൻഡെ അബു അസ്മി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ രാജാക്കന്മാർക്കിടയിലെ ചരിത്രപരമായ അധികാര പോരാട്ടങ്ങൾ മതപരമായ സ്വഭാവമുള്ളതല്ലെന്നും ഹിന്ദു സഹോദരന്മാർക്കെതിരെ താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്നുമായിരുന്നു അസ്മിയുടെ ന്യായീകരണം.















