അമിത വേഗത്തിലെത്തിയ എസ്.യു.വി ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച് നിർത്താതെ പാഞ്ഞു. യുപിയിലെ റായ്ബറേലിയിലാണ് സംഭവം. വിവാഹ സംഘത്തിന്റെ കാറാണ് ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചത്. ജ്യൂസ് കടയിലേക്ക് പോയ സൂര്യ , ഗുരു ശരൺ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.അപകടത്തിന്റെ ഭയാനക സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ലക്നൗ – പ്രയാഗ് രാജ് ദേശീയ പാതയിൽ ഉഞ്ചാഹർ മാർക്കറ്റിന് സമീപമായിരുന്നു അപകടം. പൂക്കൾ കൊണ്ട് അലങ്കരിച്ചെത്തിയ കാറാണ് റോഡിന് വശം ചേർന്ന് വന്ന യുവാക്കളെ ഇടിച്ചിട്ടിത്. ഒരു കാൽനട യാത്രക്കാരി തലനാരിഴയ്‌ക്കാണ് രക്ഷപ്പെടുന്നത്.
ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വരനെ വിളിക്കാൻ പോയ കാറാണ് അപകടത്തിൽ പെട്ടത്. ഡ്രൈവറുടെ നിയന്ത്രണം തെറ്റി ബൈക്കിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇവർ ഇടിയേറ്റ് പിന്നാലെ വന്ന ഓട്ടോറിക്ഷയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടമുണ്ടായിട്ടും വാഹനം നിർത്താതെ പോയി. മൊഹമ്മദ് കലീം എന്നൊരാളെയും കാർ ഇടിച്ചിട്ടു. പരിക്കേറ്റവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അതേസമയം ഡ്രൈവറെ നാട്ടുകാർ പിടികൂടി. പിന്നീട് ഇയാളെയും വാഹനത്തെയും പൊലീസിന് കൈമാറി.
A car hit the bike riders and threw them in the air, Raebareilly UP
https://t.co/5ZtHgs62Oy— Ghar Ke Kalesh (@gharkekalesh) March 3, 2025















