കർണാടകയിലെ പുരാതനമായ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റാവത്ത്. കങ്കണ റണാവത്ത് പങ്കുവെച്ചു. കട്ടീലിലെ ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്രത്തിലും കാപ്പുവിന്റെ ശ്രീ ഹാലെ മാരിയമ്മ ക്ഷേത്രത്തിലും ദർശനംനടത്തി പൂജകൾ നടത്തിയതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കങ്കണ പറഞ്ഞു. ക്ഷേത്രങ്ങൾ സന്ദർശിച്ചതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു.
ആദ്യ ഫോട്ടോയിൽ കങ്കണ ശ്രീ ദുർഗ്ഗാപരമേശ്വരി ക്ഷേത്ര പരിസരത്ത് കണ്ണുകൾ അടച്ച് ധ്യാനിച്ചിരിക്കുന്നത് കാണാം. മറ്റൊരു ചിത്രത്തിൽ പൂജ നടത്തിയ ശേഷം പൂജാരിയുമായും ക്ഷേത്ര ജീവനക്കാരുമായും അവർ ഇടപഴകുന്നു. കങ്കണ ക്ഷേത്രത്തിലെ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്തു. സന്ദർശനത്തിനായി അവർ പരമ്പരാഗത ആഭരണങ്ങൾക്കൊപ്പം പിങ്കും ചുവപ്പും നിറത്തിലുള്ള പട്ടുസാരിയാണ് ധരിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ശ്രീ ഹാലെ മാരിയമ്മ ക്ഷേത്രം സന്ദർശിച്ചതിന്റെ ചില ഫോട്ടോകളും കങ്കണ പങ്കുവച്ചു. ഇവിടെയും അവർ പൂജാ കർമ്മങ്ങൾ നിർവഹിച്ചു. വലിയൊരു ജനക്കൂട്ടത്തിനിടയിലൂടെ പുഞ്ചിരിച്ച് നടന്നു നീങ്ങുന്ന കങ്കണയുടെ ഡ്രൈഹ്യങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവച്ചിരുന്നു. ക്ഷേത്ര ദർശനത്തിനായി കങ്കണ പച്ചയും സ്വർണ്ണ നിറത്തിലുള്ളതുമായ പട്ടുസാരി അണിഞ്ഞെത്തി. ക്ഷേത്രത്തിലെ ബ്രഹ്മകലശോത്സവത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുത്ത അവർ ബിജെപി ദേശീയ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു.
View this post on Instagram















