കങ്കാരുക്കളെ മെരുക്കി ഇന്ത്യ; സെമിയിൽ ഭേദപ്പെട്ട ടോട്ടലുമായി ഓസ്ട്രേലിയ, ഷമിക്ക് മൂന്ന് വിക്കറ്റ്
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

കങ്കാരുക്കളെ മെരുക്കി ഇന്ത്യ; സെമിയിൽ ഭേദപ്പെട്ട ടോട്ടലുമായി ഓസ്ട്രേലിയ, ഷമിക്ക് മൂന്ന് വിക്കറ്റ്

Janam Web Desk by Janam Web Desk
Mar 4, 2025, 06:30 pm IST
FacebookTwitterWhatsAppTelegram

ചാമ്പ്യൻസ്ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബൗളിംഗിനയക്കുകയായിരുന്നു. 49.3 ഓവറിൽ 264 റൺസിന് ഓസ്‌ട്രേലിയയെ ഓൾ ഔട്ട് ആക്കി ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്തു.

ഓസീസിന് തുടക്കത്തിലെ ഓപ്പണര്‍ കൂപ്പര്‍ കൊണോലിയെ(0) നഷ്ടമായെങ്കിലും മൂന്നാം നമ്പറിലിറങ്ങിയ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് തകര്‍ത്തടിച്ചതോടെ ഓസീസ് ഭേദപ്പെട്ട സ്കോറിലെത്തി. എന്നാൽ പവർ പ്ലേ തീരുന്നതിനുമുന്പ് തന്നെ ഹെഡിനെ മടക്കി വരുൺ ചക്രവർത്തി ഇന്ത്യക്ക് മേൽക്കൈ നൽകി. മൂന്നാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടുകെട്ട് ഉയര്‍ത്തിയ സ്മിത്തും ലബുഷെയ്നും ചേര്‍ന്ന് 20ാം ഓവറില്‍ ഓസീസിനെ 100 കടത്തി. 36 പന്തില്‍ 29 റണ്‍സെടുത്ത ലബുഷെയ്നിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജഡേജ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന ജോഷ് ഇംഗ്ളിസും പെട്ടന്ന് മടങ്ങി. എന്നാൽ അലക്സ് ക്യാരി-സ്റ്റീവ് സ്മിത്ത് സഖ്യം ഓസീസ് സ്കോർ 200 ലേക്ക് എത്തിച്ച ഘട്ടത്തിലാണ് സ്മിത്തിനെ ഷമി ക്ലീൻ ബൗൾഡാക്കിയത്. അക്സർപട്ടേലിനെ സിക്സടിച്ച് തൊട്ടടുത്തപന്തിൽ മാക്‌സ്‌വെല്ലും മടങ്ങിയതോടെ ഓസീസ് ബാറ്റിംഗ് നിര പത്തി മടക്കി.

48 റൺസിന് 3 വിക്കറ്റുകൾ വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ഇന്ത്യൻ ബൗളർമാരിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്. സ്പിന്നർമാരായ വരുൺ ചക്രവർത്തിയും രവീന്ദ്ര ജഡേജയും രണ്ട് വീതം വിക്കറ്റുകൾ വീഴ്‌ത്തി. അക്‌സർ പട്ടേൽ ഒരു വിക്കറ്റ് നേടി. മറുവശത്ത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 96 പന്തിൽ നിന്ന് 73 റൺസ് നേടി ഓസ്‌ട്രേലിയയുടെ ടോപ് സ്കോറർ ആയി. അലക്സ് കാരി (57 പന്തിൽ 61), ട്രാവിസ് ഹെഡ് (33 പന്തിൽ 39) എന്നിവരുടെ ഇന്നിഗ്‌സുകളും സ്കോർ ഉയർത്താൻ സഹായിച്ചു.

Tags: india vs australiaBOWLINGMohammad Shamitarget2025 Champions Trophy
ShareTweetSendShare

More News from this section

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

റീൽസിന് അടിമ ? ടെന്നീസ് താരത്തെ വെടിവച്ച് കൊലപ്പെടുത്തി അച്ഛൻ, അന്വേഷണം ആരംഭിച്ചു

Latest News

സിപിഐഎം അക്രമത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

നടനും മുൻ ബിജെപി എംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു, വിടപറ‍ഞ്ഞത് മികവുറ്റ കലാകാരനും ജനസേവകനുമായ വ്യക്തിത്വം

ഇടവേളയ്‌ക്ക് ശേഷം വീണ്ടും ശക്തമായ മഴ; 7 ജില്ലകളിൽ യെല്ലോ അലർട്ട്

“എല്ലാ ​ദിവസും അർദ്ധരാത്രി ഞെട്ടിയുണരും, ആ ട്രോമയിൽ നിന്നും കരകയറാനായിട്ടില്ല, ഇപ്പോൾ ചികിത്സയിലാണ്”: വിമാനാപകടത്തിന്റെ ആഘാതം വിട്ടുമാറാതെ വിശ്വാസ്

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ആറന്മുളയില്‍ ഹോട്ടലുടമ ജീവനൊടുക്കിയതിനു കാരണം കോണ്‍ഗ്രസ് പഞ്ചായത്ത് അംഗമെന്ന് ആരോപണം

8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്‌ക്ക് പ്രദർശനാനുമതി

വ്യോമയാന മേഖലയ്‌ക്ക് പുതിയ മുതൽക്കൂട്ട്; നവി മുംബൈ വിമാനത്താവളം ഉടൻ യാഥാർത്ഥ്യമാവും, നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies