കുംഭമേളയിൽ ബോട്ടുടമയുടെ കുടുംബം സമ്പാദിച്ചത് 30 കോടി രൂപ; ആകെ 3 ലക്ഷം കോടിയുടെ ബിസിനസ്; പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നൽകി യോഗി ആദിത്യനാഥ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കുംഭമേളയിൽ ബോട്ടുടമയുടെ കുടുംബം സമ്പാദിച്ചത് 30 കോടി രൂപ; ആകെ 3 ലക്ഷം കോടിയുടെ ബിസിനസ്; പ്രതിപക്ഷ വിമർശനങ്ങൾക്ക് മറുപടി നൽകി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 08:43 am IST
FacebookTwitterWhatsAppTelegram

ലഖ്‌നൗ: മഹാകുംഭമേളയ്‌ക്കെതിരായ പ്രതിപക്ഷവും വിമർശനങ്ങൾക്ക് മറുപടി നൽകി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 45 ദിവസം നീണ്ടുനിന്ന കുംഭമേളയിൽ ഒരു ബോട്ട് ഉടമയുടെ കുടുംബം 30 കോടി രൂപ ലാഭം നേടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമസഭയിൽ പ്രയാഗ്‌രാജിലെ കുംഭമേളയിൽ ബോട്ടുടമകൾ ചൂഷണം ചെയ്യപ്പെട്ടുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

“ഒരു ബോട്ട്മാൻ കുടുംബത്തിന്റെ വിജയകഥയാണ് ഞാൻ പറയുന്നത്. അവർക്ക് 130 ബോട്ടുകളുണ്ട്. 45 ദിവസത്തിനുള്ളിൽ അവർ 30 കോടി രൂപ ലാഭം നേടി… അതായത് ഓരോ ബോട്ടിൽ നിന്നും 23 ലക്ഷം രൂപ സമ്പാദിച്ചു. പ്രതിദിനം ഓരോ ബോട്ടിൽ നിന്നും അവർ 50,000-52,000 രൂപ സമ്പാദിച്ചു,” യോഗി ആദിത്യനാഥ് പറഞ്ഞു.കുംഭമേളയിൽ നടത്തിയ ക്രമീകരണങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രശംസിച്ചു. 66 കോടി ആളുകൾക്ക് ഉത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതായും അവർ സന്തോഷത്തോടെ നഗരം വിട്ടുപോയതായും അദ്ദേഹം പറഞ്ഞു.

“പീഡനം, തട്ടിക്കൊണ്ടുപോകൽ, കവർച്ച, കൊലപാതകം എന്നിവയുടെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. 66 കോടി ആളുകൾ എത്തി, പങ്കെടുത്തു, സന്തോഷത്തോടെ തിരികെ പോയി. പങ്കെടുക്കാൻ കഴിയാത്തവർക്ക് നഷ്ടമായി തോന്നാം,” അദ്ദേഹം പറഞ്ഞു.

മഹാ കുംഭമേളയിൽ 7,500 കോടി രൂപയുടെ നിക്ഷേപം മൂന്ന് ലക്ഷം കോടി രൂപയുടെ ബിസിനസ് വിറ്റുവരവിന് കാരണമായെന്നും ഇത് ഒന്നിലധികം വ്യവസായങ്ങൾക്ക് ഗുണം ചെയ്തെന്നും ഉത്തർപ്രദേശ് നിയമസഭയിൽ സംസാരിച്ച യോഗി ആദിത്യനാഥ് പറഞ്ഞു. ഹോട്ടൽ മേഖലയിൽ 40,000 കോടി രൂപയും, ഭക്ഷണ-അവശ്യവസ്തുക്കൾ ഇനത്തിൽ 33,000 കോടി രൂപയും, ഗതാഗതത്തിൽ 1.5 ലക്ഷം കോടി രൂപയും, മതപരമായ വഴിപാടുകളിൽ 20,000 കോടി രൂപയും, സംഭാവനകളിൽ 660 കോടി രൂപയും, ടോൾ നികുതികളിൽ നിന്ന് 300 കോടി രൂപയും, മറ്റ് വരുമാന സ്രോതസ്സുകളിൽ നിന്ന് 66,000 കോടി രൂപയും കുംഭമേളയിലൂടെ ലഭിച്ചതായി യോഗി ആദിത്യനാഥ് പറഞ്ഞു.

“മഹാ കുംഭമേളയിലൂടെ, പതിറ്റാണ്ടുകളായി നഗരത്തിന് പ്രയോജനപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഞങ്ങൾ നൽകി. 200-ലധികം റോഡുകൾ വീതികൂട്ടി, 14 ഫ്ലൈ ഓവറുകൾ, ഒമ്പത് അണ്ടർപാസുകൾ, 12 ഇടനാഴികൾ എന്നിവ നിർമ്മിച്ചു,” അദ്ദേഹം സഭയെ അറിയിച്ചു. വിദേശ മാദ്ധ്യമങ്ങൾ പോലും കുംഭമേളയെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: businessYogi AdityanathProfitMaha Kumbh Mela 2025Uttar Pradesh Chief Ministerboatman
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies