തൃശൂർ: കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി. പഞ്ചാബിലെ മൊഹാലിയിൽ നിന്നും കൊറിയർ മാർഗ്ഗമാണ് ചരസ് അയച്ചത്.
കൊറിയർ കൈപ്പറ്റാൻ വന്ന ചാവക്കാട് ഷറഫുദ്ദീനെ പോലീസ് പിടികൂടി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ ഡാൻസാഫ് ടീമും പാവറട്ടി പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കൊറിയർ വഴി കമയക്കു മരുന്ന് കടത്തുന്ൻ സംഭവങ്ങൾ വർധിച്ചു വരികയാണ്.















