റാഞ്ചി: ഝാർഖണ്ഡിൽ നക്സൽ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റു. സിംഗ്ഭും ജില്ലയിലെ സാരന്ദ വനമേഖലയിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റ ജവാന്മാരെ സമീപത്തെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തിട്ടുണ്ട്.
മനോഹർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സാരന്ദ വനങ്ങളിലെ ബാലിവയിൽ സിആർപിഎഫിന്റെ 197 ബറ്റാലിയനിലെ ഉദ്യാേഗസ്ഥർക്കാണ് പരിക്കേറ്റത്.
നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി പ്രദേശത്ത് നടന്ന പരിശോധനക്കിടെയായിരുന്നു സ്ഫോടനം.
പരിക്കേറ്റവരെ ഹെലികോപ്റ്റർ വഴി റാഞ്ചിയിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കൂടുതൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.