എറണാകുളം: കൊച്ചി എളമക്കരയിൽ കോളേജ് വിദ്യാർത്ഥിനിക്ക് ലൈംഗിക പീഡനം. 20 ദിവസത്തോളം വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി.
ലഹരി നൽകിയായിരുന്നു പീഡനം. ബംഗളൂരുവിൽ ബിഎസ് സി നഴ്സിങ്ങിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.
പ്രതി റെക്സനെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു സംഭവം.















