കൊച്ചുമകളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 80 ലക്ഷം രൂപ തട്ടിയെടുത്തു. യുപിയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ഡിസംബറിലാണ് സിനിമാക്കഥയെ വെല്ലുന്ന സംഭവം അരങ്ങേറിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ആറ് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് കുറ്റകൃത്യത്തിന്റെ ചുരുൾ അഴിയുന്നത്.
പൊലീസ് പറഞ്ഞത്:- സ്ഥലം വിറ്റു കിട്ടിയ വകയിൽ മുത്തശ്ശിക്ക് 80 ലക്ഷം രൂപ ലഭിച്ചുവെന്ന് ഒൻപതാം ക്ലാസുകാരി സഹപാഠികളോട് പറഞ്ഞിരുന്നു. ആ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ ആക്സസ് ഉണ്ടെന്നും പെൺകുട്ടി എപ്പോഴോ പറഞ്ഞിരുന്നു. ഇക്കാര്യം സ്കൂളിലെ പത്താം ക്ലാസുകാരുടെ ചെവിയിലും എത്തി. ഇതിൽ ഒരു പത്താം ക്ലാസുകാരൻ തന്റെ ചേട്ടനോട് ഇക്കാര്യം പറഞ്ഞു. ചേട്ടൻ അത് തന്റെ സുഹൃത്തായ സുമിത്തിനോടും പറഞ്ഞു. ഇവിടെ വെച്ചാണ് കുറ്റകൃത്യത്തിന്റെ ആസൂത്രണം തുടങ്ങുന്നത്.
പിന്നാലെ ഇരുപതുകാരനായ സുമിത് കതാരിയ ഓൺലൈനിൽ പെൺകുട്ടിയുമായി സൗഹൃദത്തിലായി. തുടർന്ന് മോർഫ് ചെയ്ത് ചിത്രങ്ങൾ കാണിച്ച് പെപെൺകുട്ടിയിൽ നിന്നും പണം തട്ടാൻ തുടങ്ങി. ബ്ലാക്ക് മെയിലിംഗ് തുടർന്നതോടെ നിരവധി തവണ പെൺകുട്ടി പണം ഓൺലൈനായി ട്രാൻസഫർ ചെയ്തു. ഇതോടെമുത്തശ്ശിയുടെ അക്കൗണ്ട് കാലിയായി. പിന്നീട് പണം ലഭിക്കാതായതോടെ ബ്ലാക്ക്‌മെയിലർമാരിൽ ഒരാൾ പെൺകുട്ടിയുടെ കോച്ചിംഗ് ക്ലാസിലെത്തി ഭീഷണിപ്പെടുത്തി. പിന്നീട് കോച്ചിംഗ് അദ്ധ്യാപകനോട് പെൺകുട്ടി നടന്ന കാര്യങ്ങൾ പറയുകയായിരുന്നു. അദ്ധ്യപകൻ വീട്ടുകാരെ വിവരം അറിയിക്കുകയും മുത്തശ്ശി പോലീസിനെ സമീപിക്കുകയും ചെയ്തു.















