അബദ്ധം!! സ്വന്തം ജനതയ്ക്ക് നേരെ ബോംബ് വർഷിച്ചു; മാപ്പുപറഞ്ഞ് വ്യോമസേന
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അബദ്ധം!! സ്വന്തം ജനതയ്‌ക്ക് നേരെ ബോംബ് വർഷിച്ചു; മാപ്പുപറഞ്ഞ് വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 11:40 am IST
FacebookTwitterWhatsAppTelegram

സിയോൾ: യുദ്ധവിമാനങ്ങളുടെ പരിശീലന പറക്കലിനിടെ സ്വന്തം ജനതയുടെ നേർക്ക് അബദ്ധത്തിൽ ബോംബ് വർഷിച്ച് ദക്ഷിണ കൊറിയ. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. വ്യോമസേനയുടെ വെടിവെപ്പ് പരിശീലനത്തിനിടെ യുദ്ധവിമാനത്തിൽ നിന്ന് എട്ട് ബോംബുകൾ അബദ്ധവശാൽ താഴേക്ക് പതിക്കുകയായിരുന്നു. തൽഫലമായി സാധാരണക്കാർക്ക് പരിക്കേറ്റതായി ദ​ക്ഷിണ കൊറിയൻ വ്യോമസേന തന്നെയാണ് ഔദ്യോ​ഗികമായി അറിയിച്ചത്.

എട്ട് MK-82 ബോംബുകളാണ് അപ്രതീക്ഷിതമായി പതിച്ചതെന്ന് വ്യോമസേന വ്യക്തമാക്കി. എയർഫോഴ്സിന്റെ KF-16 എയർക്രാഫ്റ്റിൽ നിന്നാണ് ബോംബുകൾ വീണത്. ഉത്തര കൊറിയൻ അതിർത്തിയിൽ നിന്ന് 25 കിലോമീറ്റർ തെക്കുഭാ​ഗത്തേക്ക്മാറി പോച്ചിയോൺ എന്ന സ്ഥലത്ത് പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വ്യോമസേനയുടെ ഭാ​ഗത്തുനിന്നുണ്ടായ പിഴവിൽ ഖേദം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർക്ക് എത്രയും വേ​ഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്നും ദക്ഷിണ കൊറിയൻ എയർഫോഴ്സ് പ്രസ്താവനയിൽ പറയുന്നു.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ദക്ഷിണകൊറിയ സമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. അടിയന്തരമായ നടപടികൾ എടുക്കുന്നതിനൊപ്പം നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ സമിതി തീരുമാനിക്കും.

വ്യോമസേനയും കരസേനയും സംയുക്തമായി പങ്കെടുത്ത പരിശീലന ദൗത്യത്തിനിടെയാണ് അപകടം സംഭവിച്ചത്. തത്സമയ വെടിവെപ്പ് പരിശീലനത്തിനിടെ മിലിറ്ററി ജെറ്റിൽ നിന്ന് ബോംബുകൾ പതിക്കുകയായിരുന്നു. അമേരിക്കൻ സേനയോടൊപ്പം സംയുക്താഭ്യാസം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ബോംബിട്ടതിന് പിന്നാലെ വീടുകൾ തകരുകയും സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നാല് പേരുടെ പരിക്ക് ​ഗുരുതരമാണ്, മൂന്ന് പേർക്ക് നിസാര പരിക്കാണ് സംഭവിച്ചിരിക്കുന്നത്. തകർന്ന കെട്ടിടങ്ങളിൽ ഒരു പള്ളിയും രണ്ട് വീടുകളുമുണ്ട്. നിരവധി പേർക്ക് സ്ഥലത്ത് നിന്ന് മാറിത്താമസിക്കേണ്ട അവസ്ഥയിലാണ്.

Tags: south koreaair forceMilitary JetTraining Exercise
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies