തിരുവനന്തപുരം: എസ്ഡിപിഐയുടെ ഓഫീസുകളിൽ രാജ്യവ്യാപകമായി ഓഫീസിൽ ഇഡി റെയ്ഡ്.എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി അറസ്റ്റിലായതിന് പിന്നാലെയാണ് ഇഡി റെയ്ഡ്. നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ടിന് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിലും പരിശോധന. തിരുവനന്തപുത്ത് ബേക്കറി ജംഗ്ഷനിൽ ഓഫീസിലാണ് പരിശോധന നടത്തുന്നത്. നിലവിൽ കേരളമടക്കം 10 സംസ്ഥാനങ്ങളിലെ റെയ്ഡുകളുടെ വിവരങ്ങളാണ് പുറത്തു വരുന്നത്.
പൊലീസിനെ പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ഇഡി പരിശോധന ആരംഭിച്ചത്. പിഎഫ്ഐ പ്രവർത്തകർക്ക് എസ്ഡിപിഐ ഫണ്ട് നൽകിയതിന്റെ തെളിവുകൾ ഇഡിക്ക് ലഭിച്ചിരുന്നു. നിലവിൽ എസ്ഡിപിഐയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് പിഎഫ്ഐ ഫണ്ട് ഉപയോഗിച്ചാണെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) തിങ്കളാഴ്ച രാത്രി ഡൽഹി രാജ്യാന്തര വിമാനത്താവളത്തില്‍നിന്നുമാണ് എസ്‌ഡിപിഐ ദേശീയ പ്രസിഡന്റ് മൊയ്തീൻകുട്ടി ഫൈസി എന്ന എം.കെ.ഫൈസിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തത്.















