ഒറ്റ വർഷം 30 ദുബായ് ട്രിപ്പ്!! കിലോയ്ക്ക് 1 ലക്ഷം പ്രതിഫലം; ഓരോ തവണയും 12 ലക്ഷം വീതം സമ്പാദിച്ചു; നടിയുടെ സ്വർണ്ണക്കടത്ത് പ്രത്യേകതരം ബെൽറ്റണിഞ്ഞ് 
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഒറ്റ വർഷം 30 ദുബായ് ട്രിപ്പ്!! കിലോയ്‌ക്ക് 1 ലക്ഷം പ്രതിഫലം; ഓരോ തവണയും 12 ലക്ഷം വീതം സമ്പാദിച്ചു; നടിയുടെ സ്വർണ്ണക്കടത്ത് പ്രത്യേകതരം ബെൽറ്റണിഞ്ഞ് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2025, 12:28 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രണ്യ റാവുവിനെ വിശദമായി ചോദ്യം ചെയ്ത് ഡിആർഐ (Directorate of Revenue Intelligence). ഒറ്റവർഷത്തിനിടെ 30 തവണയാണ് നടി ദുബായ് ട്രിപ്പ് നടത്തിയതെന്നും ഓരോ യാത്രയിലും സ്വർണം കടത്തിക്കൊണ്ടുവന്ന് 12-13 ലക്ഷം രൂപ വീതം സമ്പാദിച്ചുവെന്നുമാണ് റിപ്പോർട്ട്. ഒരു കിലോ സ്വർണം കടത്തിയാൽ ഒരു ലക്ഷം രൂപ എന്ന കണക്കിലാണ് നടിക്ക് പ്രതിഫലം ലഭിച്ചിരുന്നത്. ഓരോ ട്രിപ്പിലും പത്ത് കിലോയിലധികം സ്വർണം ഇവർ എത്തിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞദിവസമാണ് ബെം​ഗളൂരുവിലെ കെംപ​ഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് നടി രണ്യ റാവു പിടിയിലായത്. ദുബായിൽ നിന്ന് വരികയായിരുന്ന ഇവരുടെ പക്കൽ നിന്ന് ഗോൾഡ് ബാറുകൾ കണ്ടെത്തിയിരുന്നു. വസ്ത്രത്തിനുള്ളിൽ ധരിച്ച ജാക്കറ്റിനകത്തും ബെൽറ്റിനകത്തും ഒളിപ്പിച്ചാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. ഇതിനായി പ്രത്യേകം രൂപകൽപന ചെയ്ത ജാക്കറ്റുകളാണ് ധരിച്ചിരിക്കുന്നതെന്നും ഡിആർഐ കണ്ടെത്തി.

സ്ഥിരമായി ദുബായിൽ പോയി വന്നിരുന്നതിനാൽ അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു താരം. കഴിഞ്ഞ ദിവസം എയർപോർട്ടിലെ സുരക്ഷാ പരിശോധന അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് രണ്യ റാവുവിനെ ഡിആർഐ ഉദ്യോ​ഗസ്ഥർ പിടികൂടിയത്. 12.56 കോടി രൂപയുടെ സ്വർണബിസ്കറ്റുകൾ രണ്യയുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. അരയിൽ ധരിച്ച ബെൽറ്റിൽ നിന്നാണ് കോടികളുടെ സ്വർണം പിടികൂടിയത്. തുടർന്ന് നടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.06 കോടിയുടെ സ്വർണാഭരണവും 2.67 കോടി രൂപയും കണ്ടെടുത്തു. കസ്റ്റംസ് ആക്ട് 1962 പ്രകാരം നടിയെ അറസ്റ്റ് ചെയ്തതായും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും ഡിആർഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. വമ്പൻ കള്ളക്കടത്ത് ശൃംഖലയുമായി രണ്യയ്‌ക്ക് ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണ സംഘം.

നടിയുടെ രണ്ടാനച്ഛനാണ് കർണാടക ഡിജിപി രാമചന്ദ്ര റാവു. സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് രാമചന്ദ്ര റാവു പ്രതികരിച്ചു. മാദ്ധ്യമങ്ങളിലൂടെയാണ് വാർത്തയറിഞ്ഞത്, ഞെട്ടിപ്പോയി, തനിക്ക് അറിവുള്ള കാര്യമായിരുന്നില്ല ഇത്, മകൾ തന്നോടൊപ്പമല്ല താമസിക്കുന്നത്, അവളുടെ ഭർത്താവിനൊപ്പമാണ്- ഡിജിപി പ്രതികരിച്ചു.

Tags: Gold SmugglingbengaluruRanya Rao
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies