എറണാകുളം: സിപിഐ സംസ്ഥാനഘടകത്തിലെ ഗ്രൂപ്പിസവും ചേരിപ്പോരും വഴിത്തിരിവിൽ. മുൻ എറണാകുളം ജില്ലാ സെക്രട്ടറി അന്തരിച്ച പി രാജുവിന്റെ ഡ്രൈവർക്ക് എതിരെ കേസ് എടുത്ത്. ഡ്രൈവർ ധനേഷ്, സുഹൃത്ത് വിഥുൽ ശങ്കർ എന്നിവർക്ക് എതിരെയാണ് കേസ്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഡിവിന്റെ പരാതിയിലാണ് നടപടി. ഡിവിന്റെ മൊഴിയെടുത്ത ശേഷമാണ് കേസ് റജിസ്റ്റർ ചെയ്തത്. ധനേഷും കൂട്ടാളികളും ചേർന്ന് വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിൻ പരാതി നൽകിയത്
എറണാകുളം ജില്ലാ സെക്രട്ടറിയുടെ മകൻ കൂടിയാണ് ഡിവിൻ. എറണാകുളം റൂറൽ എസ്പിക്കും മുനമ്പം DySPയ്‌ക്കുമാണ് സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കൂടിയായ ഡിവിൻ പരാതി നൽകിയത്.
എന്നാൽ കൊട്ടേഷൻ വിവാദത്തിൽ വിശദീകരണവുമായി സിപിഐ ജില്ലാ സെക്രട്ടറി രംഗത്തെത്തി. പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ജില്ലാ സെക്രട്ടറി എൻ കെ ദിനകരൻ പറഞ്ഞു.
“പി രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വം വിശദീകരിച്ചിട്ടുണ്ട്. കുടുംബം പറഞ്ഞ കാര്യങ്ങളെപ്പറ്റി അറിയില്ല. പാർട്ടി നേതാവ് k E
ഇസ്മായിൽ നടത്തിയ പ്രതികരണം വിഷമിപ്പിച്ചു, അത് സംസ്ഥാന നേതൃത്വത്തെ അറിയിക്കും”,എൻ കെ ദിനകരൻ പറഞ്ഞു.















