ബെംഗളൂരു: ബിജെപി എം പി തേജസ്വി സൂര്യ വിവാഹിതനായി. ഗായികയും നർത്തകിയുമായ ശിവശ്രീ സ്കന്ദപ്രസാദാണ് വധു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടന്നത്. ബെംഗളൂരുവിലെ കനകപുരിയിലെ റിസോർട്ടിൽ പരമ്പരാഗത ചടങ്ങുകളോടെയായിരുന്നു വിവാഹം.
बेंगलुरु दक्षिण से सांसद श्री @Tejasvi_Surya जी एवं संगीत गायिका, भरतनाट्यम की प्रसिद्ध कलाकार शिवश्री स्कंदप्रसाद जी के शुभ विवाह समारोह में सम्मिलित होकर नवदंपत्ति को उनके मंगलमय दांपत्य जीवन के लिए शुभकामनाएँ व आशीर्वाद प्रदान किया। pic.twitter.com/S7n531yxmn
— Arjun Ram Meghwal (@arjunrammeghwal) March 6, 2025
ബിജെപി നേതാക്കളായ കെ അണ്ണാമലൈ, പ്രതാപ് സിംഹ, അമിത് മാളവ്യ, ബി വൈ വിജയേന്ദ്ര കേന്ദ്രമന്ത്രിമാരായ അർജുൻ രാം മേഘ്‌വാൾ, വി സോമണ്ണ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവാഹാശംസകൾ അറിയിച്ചുകൊണ്ട് ബിജെപിയുടെ മുതിർന്ന നേതാക്കൾ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചിട്ടുണ്ട്.
ಬಿಜೆಪಿ ಯುವ ಮೋರ್ಚಾ ರಾಷ್ಟ್ರೀಯ ಅಧ್ಯಕ್ಷರು ಹಾಗೂ ಬೆಂಗಳೂರು ದಕ್ಷಿಣ ಲೋಕಸಭಾ ಕ್ಷೇತ್ರದ ಸಂಸದರಾದ ಶ್ರೀ ತೇಜಸ್ವೀ ಸೂರ್ಯ ಅವರ ವಿವಾಹ ಸಮಾರಂಭದಲ್ಲಿ ನಮ್ಮ ಶಾಸಕರು ಹಾಗೂ ಮುಖಂಡರೊಂದಿಗೆ ಭಾಗವಹಿಸಿ ಶುಭಕೋರಲಾಯಿತು.
ಪಕ್ಷದ ನಿಷ್ಠಾವಂತ ಕಾರ್ಯಕರ್ತರಾಗಿ, ಯಶಸ್ವೀ ಸಂಘಟಕರಾಗಿ ಕರ್ನಾಟಕವನ್ನು ಲೋಕಸಭೆಯಲ್ಲಿ ಪ್ರತಿನಿಧಿಸುತ್ತಿರುವ ಶ್ರೀ… pic.twitter.com/WbLwunvFW6
— Vijayendra Yediyurappa (@BYVijayendra) March 6, 2025
വിവാഹാഘോഷങ്ങൾ മാർച്ച് ഒമ്പതിന് നടക്കും. ചെന്നൈ സ്വദേശിനിയാണ് കാർണാടിക് പിന്നണി ഗായികയായ ശിവശ്രീ. ഭരതനാട്യം നർത്തകി കൂടിയാണ് ശിവശ്രീ. മദ്രാസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്. മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിലൂടെയാണ് ശിവശ്രീ ശ്രദ്ധനേടിയത്.
ಬೆಂಗಳೂರು ದಕ್ಷಿಣ ಲೋಕಸಭಾ ಕ್ಷೇತ್ರದ ಸಂಸದರಾದ ಶ್ರೀ ತೇಜಸ್ವಿ ಸೂರ್ಯ ಅವರ ವಿವಾಹ ಸಮಾರಂಭದಲ್ಲಿ ಧರ್ಮಪತ್ನಿ ಶ್ರೀಮತಿ ಶೈಲಜಾ ಸೋಮಣ್ಣ ಅವರೊಂದಿಗೆ ಪಾಲ್ಗೊಂಡು ಶುಭಕೋರಲಾಯಿತು.
ಈ ಸಂದರ್ಭದಲ್ಲಿ ಪಬ್ಲಿಕ್ ಟಿವಿ ಮುಖ್ಯಸ್ಥರಾದ ಶ್ರೀ ಹೆಚ್.ಆರ್.ರಂಗನಾಥ್ ಅವರು ಉಪಸ್ಥಿತರಿದ್ದರು.
Attended the wedding ceremony of Bengaluru South… pic.twitter.com/qFdrdDSYOn
— V. Somanna (@VSOMANNA_BJP) March 6, 2025















