മലപ്പുറം വണ്ടൂരിൽ വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിൽ. 55-കാരനായ കുഴിക്കാട്ട് വീട്ടിൽ മുഹമ്മദ് അബ്ദുൽ സലീം മുസ്ലിയാരെയാണ് അറസ്റ്റ് ചെയ്തത്. പത്തുവയസ്സുകാരിക്ക് നേരെ മദ്രസയിൽ വച്ചാണ് സലിം ലൈംഗിക അതിക്രമം കാണിച്ചത്. വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാപിതാക്കളുടെ പരാതിയിൽ വണ്ടൂർ പൊലീസ് കേസെടുത്തു. വണ്ടൂർ സിഐ ദീപ കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ്.