സോഷ്യൽ മീഡിയ ട്രോളുകളിൽ നിറഞ്ഞ് കോൺഗ്രസ് ദേശീയവക്താവ് ഷമാ മുഹമ്മദിന്റെ ഇസ്ലാമതവും ഗണിതശാസ്ത്രവും പരാമർശം. മനുഷ്യരാശിക്ക് ഗണിതശാസ്ത്രം പരിചയപ്പെടുത്തിയത് ഇസ്ലാം മതമാണെന്നായിരുന്നു ഷമയുടെ വാദം. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് ‘വമ്പൻ’ കണ്ടുപിടുത്തം.
‘ഇസ്ലാം വളരെ ശാസ്ത്രീയ മതമാണ്. ഗണിതശാസ്ത്രം ഇസ്ലാമിലൂടെയാണ് ആവിർഭവിച്ചത്. ഇസ്ലാമിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശാസ്ത്രീയമാണ്, ഒരു ഡോക്ടറായത് കൊണ്ട് എനിക്കത് പറയാൻ കഴിയും. ഇസ്ലാം ആധുനികമായ ശാസ്ത്രീയമായ മതമാണ്’- ഷമ പറഞ്ഞു.
മുഹമ്മദിന്റെ കുറെ ആയത്തുകളും ഷമ ചൊല്ലുന്നുണ്ട്. ഇസ്ലാമത പണ്ഡിതൻമാർ പോലും ഇതുവരെ അവകാശപ്പെടാത്ത കാര്യങ്ങളാണ് ഷമ അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്.
“Maths has come through Islam..”
Now this is new! Even the most staunch Islamic scholars haven’t claimed this, yet here a doctor is saying it—despite the widely known fact that mathematics existed thousands of years before Islam. pic.twitter.com/vAvFrJha4O
— THE SKIN DOCTOR (@theskindoctor13) March 6, 2025
ഷമ മുഹമ്മദിന്റെ പരാമർശത്തെ കുറിച്ചുള്ള ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രതികരണം ഇതായിരുന്നു. ‘കോൺഗ്രസിന്റെ എല്ലാ മണ്ടൻ പ്രസ്താവനകളും രാഹുൽ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നടത്താൻ കഴിയില്ലല്ലോ എന്ന് അവർ കരുതിക്കാണും’, അമിത് മാളവ്യ പരിഹസിച്ചു.
ഷമ മുഹമ്മദ് രാഹുൽ ഗാന്ധിക്ക് വെല്ലുവിളിയാകുമെന്നായിരുന്നു ബിജെപി ദേശീയ വക്താവ് ഷെഹസാദ് പുനെവാലയുടെ പ്രതികരണം. ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ മുസ്ലീം തീവ്രവാദികൾ ലക്ഷ്യവച്ചപ്പോൾ കോൺഗ്രസ് “മതേതര ബ്രിഗേഡിന്റെ” വിചിത്രമായ സൗകര്യപ്രദമായ പ്രതികരണം എല്ലാവരും കണ്ടതാണ്. രോഹിത് ശർമ്മയെ “ഭാരം” പറഞ്ഞ് അവർക്ക് അധിക്ഷേപിക്കാൻ കഴിയും. എന്നാൽ വോട്ട് ബാങ്ക് പ്രധാനമായതിനാൽ ഇസ്ലാമിക തീവ്രവാദികളെക്കുറിച്ച് ഒരു വാക്ക് പോലും അവർക്ക് പറയാൻ കഴിയില്ല, പുനെവാല ചൂണ്ടിക്കാട്ടി.















