സ്വന്തം നാട്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ടീം ആദ്യ റൗണ്ടിൽ പുറത്തായതിന്റെ വിഷമം ഇനിയും പാകിസ്താൻ മാദ്ധ്യമങ്ങൾക്ക് മാറിയിട്ടില്ല. ഇന്ത്യ ഫൈനലിൽ എത്തിയതും ഫൈനൽ മത്സരം പാകിസ്താൻ വിട്ടതും അവർക്ക് സഹിക്കാനായിട്ടില്ല. ഇതിനിടെ പുത്തൻ വാദവുമായി എത്തിയിരിക്കുകയാണ് പാക് മീഡിയ.
ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യക്കായി ഒത്തുകളിച്ചെന്നാണ് അവരുടെ വാദം. വിരാട് കോലിയുടെ ആർ.സി.ബിക്ക് വേണ്ടി കളിക്കുന്നത് പോലെയാണ് അദ്ദേഹത്തിന്റെ ഇന്നിംഗ്സ് തോന്നിയെന്നുമാണ് മാദ്ധ്യമപ്രവർത്തകൻ നസീമിന്റെ വാദം. അക്സർ പട്ടേലിനെ സിക്സിന് പറത്തിയ മാക്‌സ്‌വെൽ തൊട്ടടുത്ത പന്തിൽ ബൗൾഡാവുകയായിരുന്നു. അതേസമയം ആദ്യ ഇന്നിംഗ്സിൽ കോലിയുടെ ക്യാച്ച് മാക്‌സ്‌വെൽ മനഃപൂർവം നിലത്തിട്ടെന്നും അദ്ദേഹം ആരോപിച്ചു.
“ഇന്ന് എനിക്ക് തോന്നിയത് മാക്‌സ്‌വെൽ കോലിയുടെ ആർ.സി.ബിക്ക് വേണ്ടിയാണ് കളിച്ചതെന്ന്.അദ്ദേഹം പുറത്തായത് ഒരു അസാധാരണ പന്തിലായിരുന്നില്ല. അലക്സ് ക്യാരിയും സ്റ്റീവൻ സ്മിത്തും ഇന്നിംഗ്സിന് ഒരു അടിത്തറയിട്ടു. മാക്‌സ്‌വെല്ലിന് സ്കോർ 300 കടത്താമായിരുന്നു. എന്നിട്ട് കോലിയുടെ ക്യാച്ചും നിലത്തിട്ടു. ലാഭകരമായ ഐപിഎൽ കരാറാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിനെ നിശ്ചലമാക്കുന്നത്”–നസീം പറഞ്ഞു.
According to Pakistan media “Maxwell ne match fix Kiya tha with India” 😹👍
RCB blood maxi 😭🙏 pic.twitter.com/mRXwafXIZU— Wellu (@Wellutwt) March 7, 2025