പഞ്ച്കുല: വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം പരിശീലന പറക്കലിനിടെ തകർന്നുവീണു. ഹരിയാനയിലെ പഞ്ച്കുലയിലാണ് അപകടം സംഭവിച്ചത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. വിമാനം തകർന്നുവീഴുന്നതിന് മുന്നോടിയായി പൈലറ്റ് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. സാങ്കേതിക തടസം അനുഭവപ്പെട്ടപ്പോൾ തന്നെ എയർക്രാഫ്റ്റിനെ ജനവാസമേഖലയിൽ നിന്ന് അദ്ദേഹം മാറ്റിയിരുന്നു.
പരിശീലന പറക്കലിന്റെ ഭാഗമായി അംബാല എയർബേസിൽ നിന്ന് പുറപ്പെട്ട യുദ്ധവിമാനമാണ് തകർന്നുവീണത്. പഞ്ച്കുല ജില്ലയുടെ മലയോര പ്രദേശത്താണ് അപകടം സംഭവിച്ചതെന്നും പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും വ്യോമസേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















